Palakkad : സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിൽ കൂടുതൽ ന്യൂ ജനറേഷൻ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. പാലക്കാട് പോളിടെക്നിക് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് അക്കാദമിക് ബ്ലോക്ക് തുറന്നുകൊടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മട്ടന്നൂർ പോളിടെക്നിക് കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ രണ്ടാംനിലയുടെ ഉദ്ഘാടനവും ഓൺലൈനിൽ ഇതോടൊപ്പം മന്ത്രി നിർവഹിച്ചു.
"സാങ്കേതികവിദ്യയിൽ ലോകമാകെ വലിയ കുതിപ്പുകൾ ഉണ്ടാവുകയാണ്. അനുദിനം വികസിക്കുന്ന ഈ വിജ്ഞാന ചക്രവാളത്തിലേക്ക് നമ്മുടെ കുട്ടികൾക്കും കടന്നുചെല്ലാൻ കഴിയണം. മാറിവരുന്ന അറിവുകൾ സ്വാംശീകരിച്ച് നാടിന്റെ ആവശ്യങ്ങൾക്ക് ഇണങ്ങുന്ന വിധത്തിലാക്കുന്ന കോഴ്സുകളാണ് ഉണ്ടാവുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ നവീന കോഴ്സുകൾ ഇതിനായി തുടങ്ങും" മന്ത്രി പറഞ്ഞു.
ALSO READ : സംസ്ഥാനത്ത് ഏഴ് പുതിയ ഡിസ്പെൻസറികൾക്ക് ESI കോർപ്പറേഷന്റെ അനുമതി ലഭിച്ചതായി മന്ത്രി V.Sivankutty
സാങ്കേതികവിദ്യാസ്ഥാപനങ്ങളോട് ചേർന്ന് ചെറുകിട ഉത്പാദനകേന്ദ്രങ്ങൾ തുറക്കും. പഠിതാക്കളുടെ പരിശീലനം ഇവിടെനിന്നാക്കും. വ്യവസായസ്ഥാപനങ്ങളോട് സഹകരിച്ചുള്ള സാങ്കേതികവിദ്യാ കോഴ്സുകളും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
ALSO READ : Nipah പ്രതിരോധത്തിനായി സംസ്ഥാനതല കൺട്രോൾ സെൽ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്
സാങ്കേതികവിദ്യാപഠനം തീർന്ന് വിദേശരാജ്യങ്ങളിൽ ജോലി തേടുന്നതാണ് ഇന്ന് പൊതുപ്രവണത. പഠനം കഴിഞ്ഞിറങ്ങുന്നവരുടെ ബുദ്ധിശേഷിയും ആർജ്ജിത കഴിവുകളും കേരളസമ്പദ്ഘടനയുടെ വികാസത്തിന് ഉപയോഗപ്പെടുത്താനാണ് സർക്കാരിന്റെ ശ്രമമെന്ന് മന്ത്രി അറിയിച്ചു.
ALSO READ : സംസ്ഥാനത്തിന് 10 ലക്ഷം ഡോസ് വാക്സിന് കൂടി ലഭ്യമായതായി Health Minister Veena George
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാമീപ്യം മട്ടന്നൂർ പോളിടെക്നിക്ക് കോളേജിൽ പഠിച്ചിറങ്ങുന്നവർക്ക് വലിയ അവസരം തുറന്നുകൊടുക്കും. അത് പ്രയോജനപ്പെടുത്താൻ സർക്കാരിന്റെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും എല്ലാ മുൻകൈയും ഉണ്ടാവും മന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...