കഴിഞ്ഞ മണിക്കൂറിലെ പ്രധാന വാർത്തകൾ

ആർ.നിശാന്തിനിക്ക് ചുമതല

Written by - Zee Malayalam News Desk | Last Updated : Jan 19, 2021, 09:01 PM IST
  • India Australia Brisbane Test പരമ്പരയിൽ ചരിത്ര വിജയം കൊയ്ത് ഇന്ത്യ.
  • വാളയാര്‍ കേസില്‍ വീണ്ടും അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
  • തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി.
കഴിഞ്ഞ മണിക്കൂറിലെ പ്രധാന വാർത്തകൾ

വാളയാർ കേസിൽ പ്രത്യേക അന്വേഷണ സംഘം: ആർ.നിശാന്തിനിക്ക് ചുമതല

വാളയാര്‍ കേസില്‍ വീണ്ടും അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ആർ.നിശാന്തിനി ഐ.പി.എസിനാണ്അന്വേഷണത്തിന്റെ ന്മേല്‍നോട്ടം. പാലക്കാട് ക്രൈംബ്രാഞ്ച് എസ്‍പി എ.എസ് രാജു, കോഴിക്കോട് ഡിസിപി ഹേമലത എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്. കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടി നാളെ സംഘം പാലക്കാട് പോക്സോ കോടതിയില്‍ അപേക്ഷ നല്‍കും.

കാൻസർ രോഗ വിദഗ്ധ ഡോ.വി.ശാന്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

തിങ്കളാഴ്ച രാത്രി മുതൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഡോക്ടറെ രാത്രിയോടെ തന്നെ ചെന്നൈ അപ്പൊളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചൊവ്വാഴ്ച രാവിലെ 3.55ന് അന്തരിക്കുകയുമായിരുന്നു.94 വയസ്സായരുന്നു  

Subash chandra Bose Jayanathi ഇനി മുതൽ പരാക്രമം ദിവസ്

സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ഇനിമുതല്‍ 'പരാക്രമം ദിവസ് എന്ന പേരിൽ ആചരിക്കും. കേന്ദ്ര സര്‍ക്കാരാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ജനുവരി 23 ന് നേതാജിയുടെ 125-ാം ജന്മവാര്‍ഷികം രാജ്യമൊട്ടാകെ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. 

Ind vs Aus, Test Series: ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഗംഭീര ക്ലൈമാക്സ്; ഓസീസിനെ തരിപ്പണമാക്കി ഇന്ത്യ

India Australia Brisbane Test പരമ്പരയിൽ ചരിത്ര വിജയം കൊയ്ത് ഇന്ത്യ.  ആവേശങ്ങള്‍ക്കും ആകാംഷകൾക്കുമൊടുവിൽ ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തില്‍  ഇന്ത്യയ്ക്ക് കിടിലം വിജയം. നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെ  (Australia) മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ മുന്നേറിയത്.  ഈ വിജയത്തോടെ ഇതോടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയിരിക്കുകയാണ് ഇന്ത്യ.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി​യും അ​ദാ​നി ഗ്രൂ​പ്പും ക​രാ​റി​ല്‍ ഒ​പ്പു വ​ച്ചു. 50 വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News