എറണാകുളം: ഓൺലൈൻ ലോൺ ഭീഷണിയിൽ മനംനൊന്ത യുവതി ജീവനൊടുക്കിയതായി റിപ്പോർട്ട്. സംഭവം പെരുമ്പാവൂരിൽ. ആരതി എന്ന 31 വയസുകാരിയാണ് മരിച്ചത്. ആരതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Also Read: പെൻഷൻ ലഭിക്കാത്തതിൽ മനോവിഷമം; KSRTC റിട്ട. ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ
യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് നഗ്ന ഫോട്ടോകൾ അയച്ചു നൽകുമെന്ന് ഓൺലൈൻ ലോൺ ദാതാക്കൾ ഭീഷണി മുഴക്കിയിരുന്നു. ഇതിൽ മനംനൊന്താണ് ആരതി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. ആരതിയുടെ മരണശേഷവും ഫോണിലേക്ക് ചില ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ ഫോൺവിളികൾ വന്നിരുന്നു.
Also Read: ഈ രാശിക്കാർ അബദ്ധത്തിൽ പോലും കറുത്ത ചരട് ധരിക്കരുത്, പണികിട്ടും!
കുറുപ്പുംപടി പോലീസ് മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ലോൺ ആപ്പുകാരുടെ സന്ദേശങ്ങൾ പോലീസിനും ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ഫോൺ പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരിച്ച ആരതിയുടെ ഭർത്താവ് അനീഷ് വിദേശത്താണ്. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവർക്ക് ഏഴും മൂന്നും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്. ലോൺ ആപ്പുകാരിൽ നിന്നും 6500 രൂപ യുവതി വായ്പ എടുത്തിട്ടുണ്ടെന്നും അതിൽ കുറച്ച് തിരിച്ചടച്ചിരുന്നു. യുവതിയുടെ ഭർത്താവ് രണ്ടു മാസം മുൻപാണ് സൗദിയിലേക്ക് ജോലിക്കായി പോയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.