കോടീശ്വരനെന്ന് പറഞ്ഞിട്ട് കാര്യമില്ല,സ്വന്തം കൊച്ചിൻറെ അടുത്ത് വരാൻ പറ്റാത്ത അവസ്ഥ-ഓണം ബമ്പര്‍ ഭാഗ്യശാലി വീഡിയോ

ദിവസം കഴിയും തോറും എൻറെ അവസ്ഥ മാറി മാറി വരികയാണ്. എനിക്ക് വെളിയിലേക്ക് ഇറങ്ങാൻ പറ്റുന്നില്ല. ഒരിടത്തും പോകാൻ പറ്റുന്നില്ല

Written by - Zee Malayalam News Desk | Last Updated : Sep 23, 2022, 03:48 PM IST
  • ഇപ്പോൾ പറഞ്ഞ് കൊണ്ടിരിക്കുമ്പോൾ തന്നെ ഗേറ്റിൽ ആളുകൾ തട്ടുന്നുണ്ട്.
  • പൈസ കിട്ടിയാലും ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല
  • എനിക്ക് വെളിയിലേക്ക് ഇറങ്ങാൻ പറ്റുന്നില്ല
കോടീശ്വരനെന്ന് പറഞ്ഞിട്ട് കാര്യമില്ല,സ്വന്തം കൊച്ചിൻറെ അടുത്ത് വരാൻ പറ്റാത്ത അവസ്ഥ-ഓണം ബമ്പര്‍ ഭാഗ്യശാലി വീഡിയോ

തിരുവനന്തപുരം: വീട്ടില്‍ കയറാന്‍ പറ്റുന്നില്ല,ഓണം ബമ്പര്‍ ഭാഗ്യശാലി ഒളിവില്‍. വീട്ടിൽ കയറാൻ പറ്റാത്ത വിധത്തിൽ ഫോൺവിളികളും സഹായം ചോദിച്ച് ആളുകളും എത്തിയതോടെയാണ് സഹിക്കാൻ പറ്റാതെ  ഭാഗ്യശാലി അനൂപ് ഒളിവിൽ പോയത്. വീടിന് പുറത്തേക്ക് ഇറങ്ങാൻ പറ്റുന്നില്ലെന്നും പൈസ തൻറെ കയ്യിൽ കിട്ടിയിട്ടില്ലെന്നും അനൂപ് സീ മലയാളം ന്യൂസിന് നൽകിയ വീഡിയോയിൽ പറയുന്നു.

തൻറെ കുഞ്ഞിന് വയ്യാതായിരിക്കുകയാണെന്നും അതിനെ ആശുപത്രിയിൽ പോലും കൊണ്ടു പോകാൻ പറ്റാത്ത അവസ്ഥയാണെന്നും വീഡിയോയിൽ അനൂപ് പറയുന്നു. ഇപ്പോൾ പല വീടുകളിലായി മാറി മാറി നിൽക്കുകയാണ്. ശ്വാസം മുട്ടൽ മൂലം ഏതാണ്ട് രണ്ട് മാസത്തോളമായി ജോലിക്ക് തന്നെ പോയിട്ടെന്നും അനൂപ് വീഡിയിൽ പറയുന്നുണ്ട്.

അനൂപിൻറെ വാക്കുകൾ

ദിവസം കഴിയും തോറും എൻറെ അവസ്ഥ മാറി മാറി വരികയാണ്. എനിക്ക് വെളിയിലേക്ക് ഇറങ്ങാൻ പറ്റുന്നില്ല. ഒരിടത്തും പോകാൻ പറ്റുന്നില്ല. എൻറെ കൊച്ചിന് വയ്യാതായിട്ടാണ് വീട്ടിലേക്ക് വന്നത്. വീടുകൾ മാറി മാറിയാണ് നിൽക്കുന്നത്. ആളുകൾ വീട് കണ്ട് പിടിച്ചാണ് എത്തുന്നത്. രാവിലെ തുടങ്ങുന്നതാണ് സഹായം ചോദിച്ച് എന്തെങ്കിലും താ മോനെ എന്ന് പറഞ്ഞ്. എല്ലാവരോടും പറയാനുള്ളത് ഇതാണ് എനിക്ക് ക്യാഷ് ഇതുവരെ കിട്ടിയിട്ടില്ല. ഞാൻ എത്ര പറഞ്ഞിട്ടും ആളുകൾ വിശ്വസിക്കുന്നില്ല. എല്ലാവരും എന്നെ കണ്ട് കണ്ട് ഒരിടത്തേക്കും പോകാൻ പറ്റുന്നില്ല.

ഇപ്പോൾ പറഞ്ഞ് കൊണ്ടിരിക്കുമ്പോൾ തന്നെ ഗേറ്റിൽ ആളുകൾ തട്ടുന്നുണ്ട്. പൈസ കിട്ടിയാലും ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല. രണ്ട് വർഷത്തേക്ക് ആ പൈസ ഒന്നും ഞാൻ ചെയ്യുന്നില്ല. അത് അക്കൊണ്ടിൽ ഇടാനാണ് ഉദ്ദേശിക്കുന്നത്. അടുത്തുള്ള വീട്ടുകാർ വരെ ഇപ്പോൾ ശത്രുക്കളായി. ടീശ്വരനെന്ന് പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം കൊച്ചിൻറെ അടുത്ത് വരാൻ പറ്റാത്ത അവസ്ഥയാണ്- അനൂപ് പറയുന്നു.
 

പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News