വിവാദവിഷയങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി. മന്ത്രി സഭായോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളുമായി സംസാരിച്ചത്.
പൂരം കലക്കൽ
പൂരം കലക്കലിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി. പൂരം കലക്കലുമായി ബന്ധപ്പെട്ട് റിപ്പോർട്ടിൽ പരാമർശിക്കുന്ന കുറ്റങ്ങൾ, എന്നിവയിൽ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കടേഷിനെ ചുമതലപ്പെടുത്തി. പൂരവുമായി ബന്ധപ്പെട്ട് ചുമതലകൾ നൽകിയിരുന്ന ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന് ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കും. എഡിജിപി അജിത് കുമാറിന് വീഴ്ചയുണ്ടായെന്നു ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു. ഇതേ പറ്റി വിശദമായി അന്വേഷിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തി.
Read Also: പൂരം കലക്കലിൽ തുടരന്വേഷണം; എഡിജിപിക്ക് സംരക്ഷണം
എഡിജിപി അജിത് കുമാറിനെ മാറ്റില്ലെന്നും അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷമേ നടപടി സ്വീകരിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കാൻ കൃത്യമായ റിപ്പോർട്ട് വേണമെന്നും എന്റെ നിലപാട് ശരിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെ എഡിജിപിയുടെ ആർഎസ്എസ് ബന്ധത്തിൽ റിപ്പോർട്ട് വന്നതിന് ശേഷം നടപടിയെടുക്കും. നിഷ്പക്ഷമായാണ് അന്വേഷണം നടക്കുന്നത്.
Read Also: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് 80 രൂപ
വയനാട് ദുരന്തം
വയനാട് ദുരന്തത്തിൽ രണ്ടു മാതാപിതാക്കളെയും നഷ്ടമായ 6 കുട്ടികൾക്കു 10 ലക്ഷം രൂപ വീതവും, മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട 8 കുട്ടികൾക്ക് 5 ലക്ഷം രൂപ വീതവും നൽകും. വനിതാശിശു വകുപ്പാണ് തുക നൽകുക. ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി നൽകും. അതിനോടൊപ്പം ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിആർ വിവാദം
'ദ ഹിന്ദു''വിൽ അഭിമുഖം ആവശ്യപ്പെട്ടത് ടികെ ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യനാണ്. ചെറുപ്പം മുതലേ ഞങ്ങളുടെ കൂടെ നിൽക്കുന്നയാളാണ് സുബ്രഹ്മണ്യൻ. അയാൾ ആവശ്യപ്പെട്ടപ്പോൾ അഭിമുഖത്തിന് തയ്യാറായി. മറ്റുകാര്യങ്ങൾ അവർ തമ്മിലുള്ളതാണ്. എനിക്കറിയില്ല. ഞാൻ സംസാരിച്ച് കൊണ്ടിരുന്നപ്പോൾ ഒരാൾ അവിടേക്ക് വന്നു. ലേഖികയുടെ ആളാണെന്നാണു കരുതിയത്. പിന്നെയാണ് പിആർ ഏജൻസിയുടെ ആളാണെന്ന് മനസ്സിലായത്. എനിക്ക് അവരുമായി പരിചയമോ ബന്ധമോ ഇല്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
അഭിമുഖത്തിൽ താൻ പറയാത്ത കാര്യങ്ങൾ എഴുതിച്ചേർത്തതായും ഏതൊരു ജില്ലയെയോ വിഭാഗത്തേയൊ അഭിമുഖത്തിൽ പരാമർശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആർക്കും പണം നൽകിയിട്ടില്ല. താനോ സർക്കാരോ പിആർഏജൻസിയെ ചുമതലപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ കേരളഹൗസിലാണ് അഭിമുഖം നടന്നത്. കെയ്സനുമായി ബന്ധമില്ല. പത്രം മാന്യമായ ഖേദം പ്രകടിപ്പിച്ചുവെന്നും ദ ഹിന്ദുവിനെതിരെ നിയമനടപടിക്കില്ലെന്നും മുഖ്യമന്ത്രി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.