തിരുവനന്തപുരം: ജോലി സമയത്ത് ഓണം ആഘോഷിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധം. ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. തയാറാക്കിയ ചോറും കറികളും എയറോബിക് ബിന്നിൽ ഉപേക്ഷിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ ചാലാ സർക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് സദ്യ മാലിന്യത്തിൽ എറിഞ്ഞ് പ്രതിഷേധിച്ചത്.
കഴിക്കാനായി തയാറാക്കിയ ഓണസദ്യ ചോറും കറികളും ഇലയുമടക്കം മാലിന്യം ശേഖരിക്കുന്ന എയറോബിക് ബിന്നിലെറിയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ സർക്കിൾ ഓഫീസുകളിൽ ശനിയാഴ്ചയാണ് ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. ഓഫീസ് പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ ആഘോഷം സംഘടിപ്പിക്കണമെന്ന് സെക്രട്ടറിയുടെ നിർദേശമുണ്ടായിരുന്നു. അതിനാൽ തൊഴിലാളികൾ രാവിലെ ആഘോഷം തുടങ്ങാൻ ശ്രമിച്ചപ്പോൾ ജോലി കഴിഞ്ഞ് മതിയെന്ന് ഹെൽത്ത് ഇൻസ്പെക്ടർ നിർദേം നൽകി.
ALSO READ: Onam 2022: ഓണസദ്യക്ക് ജൈവ പച്ചക്കറി; സെക്രട്ടേറിയറ്റ് വളപ്പിലെ പച്ചക്കറി വിളവെടുത്തു
ഇതേ തുടർന്നാണ് ജീവനക്കാർ പ്രതിഷേധിച്ചത്. ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയു പ്രവർത്തകരുടെ നേതൃത്വത്തിലെ ഒരു വിഭാഗം ജീവനക്കാരാണ് മുപ്പതോളം പേർക്ക് കഴിക്കാനുള്ള ആഹാരം നശിപ്പിച്ചതെന്നാണ് വ്യക്തമാകുന്നത്. ഓണാഘോഷം തടയാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതിനെതിരെയുള്ള പ്രതിഷേധമെന്നാണ് സംഭവത്തെക്കുറിച്ച് യൂണിയന്റെ ന്യായീകരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...