Kochi Explosion: എടയാർ വ്യവസായ മേഖലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം; 3 പേർക്ക് പരിക്ക്

ഇന്നലെ രാത്രി 11 മണിയോടെ എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്.  

Written by - Zee Malayalam News Desk | Last Updated : Oct 6, 2024, 06:24 AM IST
  • മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന കമ്പനിയിലാണ് അപകടമുണ്ടായത്.
  • സ്റ്റൗ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.
Kochi Explosion: എടയാർ വ്യവസായ മേഖലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം; 3 പേർക്ക് പരിക്ക്

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ പൊട്ടിത്തെറിയുണ്ടായി ഒരു മരണം. ഒഡീഷ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന കമ്പനിയിലാണ് അപകടമുണ്ടായത്. സ്റ്റൗ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

ADGP MR Ajith Kumar: അജിത്ത് കുമാറിനെതിരെ നടപടിയുണ്ടാകുമോ? എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. 
അന്വേഷണ റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശങ്ങളുണ്ടെന്നാണ് സൂചന. പൂരം കലക്കൽ, എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ച, പി വി അൻവർ ഉയർത്തിയ മറ്റ് ആരോപണങ്ങൾ എന്നിവയടക്കമുള്ള പരാമർശങ്ങൾ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. അജിത്ത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റുന്നതിൽ ഈ റിപ്പോർട്ട് നിർണായകമാകും. 

ഡിജിപി എസ് ദർവേഷ് സാഹിബ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റിപ്പോർട്ടിലുളള കണ്ടെത്തലുകൾ ധരിപ്പിക്കും. എഡിജിപിക്കെതിരെ ശക്തമായ നടപടി വേണമെന്ന് നേരത്തെ സിപിഐ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടി സ്വീകരിക്കണമെങ്കിൽ അന്വേഷണ റിപ്പോർട്ട് വേണമെന്ന വാദമാണ് മുഖ്യമന്ത്രി ഉയർത്തിയിരുന്നത്.  

അന്വേഷണ റിപ്പോർട്ടിൽ അജിത് കുമാറിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത് ആർഎസ്എസ് കൂടിക്കാഴ്ചയെന്നാണ് പുറത്ത് വരുന്ന വിവരം. വൻ വിവാദങ്ങൾക്ക് ഒടുവിൽ എഡിജിപി സ്ഥാനം അജിത്ത് കുമാറിന് നഷ്ടമാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News