ന്യൂമോണിയ ഭേദമാകുന്നു; ഉമ്മൻ ചാണ്ടിയെ ബെം​ഗളൂരുവിലേക്ക് മാറ്റുന്നതിൽ ഇന്ന് തീരുമാനം

ന്യുമോണിബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ എയർ ലിഫ്റ്റ് ചെയ്യുകയുള്ളൂ

Written by - Zee Malayalam News Desk | Last Updated : Feb 8, 2023, 08:14 AM IST
  • ന്യുമോണിബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ എയർ ലിഫ്റ്റ് ചെയ്യുകയുള്ളൂവെന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ.
  • ഉമ്മൻ ചാണ്ടിക്ക് ശ്വാസതടസവും ചുമയും കുറവുണ്ട്.
  • എന്നാൽ ന്യൂമോണിയ ഭേദമായ ശേഷമാകും ബം​ഗളൂരുവിലേക്ക് മാറ്റുക.
ന്യൂമോണിയ ഭേദമാകുന്നു; ഉമ്മൻ ചാണ്ടിയെ ബെം​ഗളൂരുവിലേക്ക് മാറ്റുന്നതിൽ ഇന്ന് തീരുമാനം

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തുടര്‍  ചികിത്സയ്ക്കായി ബെംഗളൂരുവിൽ കൊണ്ടുപോകുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും. ന്യുമോണിബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ എയർ ലിഫ്റ്റ് ചെയ്യുകയുള്ളൂവെന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ഉമ്മൻ ചാണ്ടിക്ക് ശ്വാസതടസവും ചുമയും കുറവുണ്ട്. എന്നാൽ ന്യൂമോണിയ ഭേദമായ ശേഷമാകും ബം​ഗളൂരുവിലേക്ക് മാറ്റുക. 

അതേസമയം ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിനായി ആരോ​ഗ്യ വകുപ്പ് ഇന്നലെ ആറം​ഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. വിവിധ വകുപ്പുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ സ്ഥിതിയും ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്യും. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ ആശയവിനിമയം നടത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി ഉമ്മൻ ചാണ്ടിയെയും ബന്ധുക്കളെയും ഡോക്ടറെയും കണ്ടിരുന്നു. തുടർന്ന് മന്ത്രി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങളും ധരിപ്പിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഒടുവിലെ ആരോഗ്യാവസ്ഥ സംബന്ധിച്ച് പത്തുമണിയോടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങും.

Also Read: Oommen Chandy Health Update: ഉമ്മൻ ചാണ്ടിയുടെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ്; വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റും

 

കടുത്ത പനിയും ശ്വാസകോശത്തിലെ അണുബാധയെയും തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഇന്നലെ ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. മരുന്നുകള്‍ നല്‍കിത്തുടങ്ങിയെന്നും അണുബാധ കുറയുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. അദ്ദേഹം മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News