Oraclemovies: ഒറക്കിൾമൂവീസ്; നിർമ്മാതാക്കൾക്കായി ഇന്ത്യയിലെ ആദ്യത്തെ സിനിമാ മാർക്കറ്റിങ് പ്ലാറ്റ് ഫോം

സിനിമയുടെ വ്യാപാര മേഖലയിൽ സാങ്കേതികമായ വലിയ മാറ്റവും പുരോഗതിയും കൈ വരുത്താനുള്ള ലക്ഷ്യത്തോടെയാണ് ഒറക്കിൾ മൂവീസ് ആരംഭിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 2, 2022, 03:21 PM IST
  • സോഫ്റ്റ് വെയർ സാങ്കേതിക വിദഗ്ദനായ സെന്തിൽനായകം, സിനിമാ നിർമ്മാതാവ് ജി. കെ.തിരുനാവുക്കരശ് എന്നിവരാണ് ഒറക്കിൾ മൂവീസിന്റെ സ്ഥാപകർ
  • എൻ.എഫ്.റ്റി, ബ്ലോക്ക് ചെയിൻ എന്നീ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒറ്റിറ്റി സ്ഥാപനങ്ങൾക്ക് സിനിമകളുടെ അവകാശം നിർമ്മാതാക്കൾക്ക് നേരിട്ട് വിൽക്കുവാനും വാങ്ങുവാനും ഈ പ്ലാറ്റ് ഫോം അവസരം നൽകുന്നു
  • എൻ.എഫ്.റ്റിയിലൂടെ നിർമ്മാതാവിന് തൻ്റെ സിനിമയുടെ ഉടമസ്ഥാവകാശ വിവരങ്ങൾ നേരിട്ടോ ഡിജിറ്റലായോ ബ്ലോക്ക് ചെയിൻ എന്ന വിപുലമായ ഫയലുകളിൽ ശേഖരിച്ച് വച്ച് സുരക്ഷിത മാർഗത്തിലൂടെ വാങ്ങുവാനും വിൽക്കുവാനും സാധിക്കും
Oraclemovies: ഒറക്കിൾമൂവീസ്; നിർമ്മാതാക്കൾക്കായി ഇന്ത്യയിലെ ആദ്യത്തെ സിനിമാ മാർക്കറ്റിങ് പ്ലാറ്റ് ഫോം

മലയാളം, തമിഴ് തെലുങ്ക് കന്നഡ ഹിന്ദി സിനിമാ നിർമ്മാതാക്കൾക്ക് കൂടുതൽ വരുമാനവും ലാഭവും നേടാൻ പുതിയ പ്ലാറ്റ് ഫോം ഒരുങ്ങുന്നു. ഇന്ത്യയിലെ ആദ്യത്തെ സിനിമാ മാർക്കറ്റിംഗ് പ്ലാറ്റ് ഫോം ഒറക്കിൾമൂവീസ് ചെന്നൈയിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. സിനിമയുടെ വ്യാപാര മേഖലയിൽ സാങ്കേതികമായ വലിയ മാറ്റവും പുരോഗതിയും കൈ വരുത്താനുള്ള ലക്ഷ്യത്തോടെയാണ് ഒറക്കിൾ മൂവീസ് ആരംഭിക്കുന്നത്.

സോഫ്റ്റ് വെയർ സാങ്കേതിക വിദഗ്ദനായ സെന്തിൽനായകം, സിനിമാ നിർമ്മാതാവ് ജി. കെ.തിരുനാവുക്കരശ് എന്നിവരാണ് ഒറക്കിൾ മൂവീസിന്റെ സ്ഥാപകർ. എൻ.എഫ്.റ്റി, ബ്ലോക്ക് ചെയിൻ എന്നീ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒറ്റിറ്റി സ്ഥാപനങ്ങൾക്ക്  സിനിമകളുടെ അവകാശം നിർമ്മാതാക്കൾക്ക് നേരിട്ട് വിൽക്കുവാനും വാങ്ങുവാനും ഈ പ്ലാറ്റ് ഫോം അവസരം നൽകുന്നു.

എൻ.എഫ്.റ്റി വഴിയുള്ള ഇടപാടുകൾ സുതാര്യമായതിനാൽ ക്രമക്കേടുകളും ചതികളും തടയുന്നതോടൊപ്പം  സിനിമാ മേഖലയിലുള്ളവർക്ക് സ്വതന്ത്രവും സുരക്ഷിതവുമായ വ്യാപാര അന്തരീക്ഷവും നൽകുന്നു. എൻ.എഫ്.റ്റിയിലൂടെ നിർമ്മാതാവിന് തൻ്റെ സിനിമയുടെ ഉടമസ്ഥാവകാശ വിവരങ്ങൾ നേരിട്ടോ ഡിജിറ്റലായോ ബ്ലോക്ക് ചെയിൻ എന്ന വിപുലമായ ഫയലുകളിൽ ശേഖരിച്ച് വച്ച് സുരക്ഷിത മാർഗത്തിലൂടെ വാങ്ങുവാനും വിൽക്കുവാനും സാധിക്കും.

ഇന്നത്തെ സിനിമാ വ്യാപാര രീതികൾ കടലാസ് കരാറുകളാണ്. നവീന സിനിമക്ക് ആ രീതികൾ സുരക്ഷിതമല്ല. കൂടാതെ  വിൽക്കപ്പെടുന്ന സിനിമയുടെ അവകാശങ്ങളെ നിരീക്ഷിക്കാൻ നിയമാനുസൃത സ്ഥാപനങ്ങൾ ഒന്നും തന്നെ നിലവിൽ ഇല്ല. അതു കൊണ്ട് തന്നെ നിർമ്മാതാവിന് സുരക്ഷിതത്വം ഉറപ്പ് വരുത്താൻ എൻ.എഫ്.റ്റി രീതി വളരെയധികം സഹായകമാണ്. ഇക്കാര്യത്തിൽ ഒറക്കിൾമൂവീസ് സത്യസന്ധമായ സേവനദാദാക്കളാണെന്ന് കമ്പനി അധികൃതർ വ്യക്തമാക്കുന്നു.

സിനിമാ നിർമ്മാണം, വിതരണം, കളക്ഷൻ എന്നീ വിഷയങ്ങളിൽ അന്തർദേശീയ തലത്തിലുള്ള ഏറ്റവും മികച്ച  രീതികൾ ഒറക്കിൾമൂവീസ് ഇന്ത്യയിൽ പ്രാവർത്തികമാക്കുമെന്നും, ഇന്ത്യൻ റിസർവ് ബാങ്ക് അടുത്ത് തന്നെ പുറത്തിറക്കാനിരിക്കുന്ന ഡിജിറ്റൽ റുപ്പീ എന്ന കേന്ദ്ര ഡിജിറ്റൽ ധനം തങ്ങളുടെ ബ്ലോക്ക് ചെയിൻ യൂസേജ് പ്ലാറ്റ് ഫോമിൽ ബന്ധിപ്പിക്കുമെന്നും സ്ഥാപകർ അറിയിച്ചു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് 
ഒറക്കിൾമൂവീസ് ആദ്യം തങ്ങളുടെ സേവനം ലഭ്യമാക്കുക. ഇതര ഭാഷകളിലേക്കും ഉടൻ തന്നെ വിപുലീകരിക്കും. ഇന്ത്യൻ സിനിമകളെ അന്തർദേശീയ തലത്തിൽ, ഇതുവരെ എത്തി ചേരാത്ത വിപണന മാർക്കറ്റുകളിലേക്ക് എത്തിക്കുന്നതോടൊപ്പം  ലോകമാകെയുള്ള സിനിമകളുടെ റിലീസിങ്, ഡബ്ബിംഗ്, റീമേക്ക് അവസരങ്ങളും സാധ്യതകളും ഒറക്കിൾമൂവീസ് ഇന്ത്യയിലേക്ക് കൊണ്ടു വരുമെന്നും വക്താക്കൾ അറിയിച്ചു.

ബാഹുബലി, ആർആർആർ എന്നീ സിനിമകളുടെ കഥാകൃത്ത് വിജയേന്ദ്ര പ്രസാദ്, പ്രശസ്ത തമിഴ് സിനിമാ നിർമ്മാതാവ് പി. രംഗനാഥൻ തുടങ്ങിയവരും പ്രമുഖ നിയമ ഉപദേശകരും സിനിമാ സാമൂഹിക രംഗത്തെ പ്രമുഖരും ഒറക്കിൾമുവീസിൻ്റെ ഉപദേശക സമിതി അംഗങ്ങളായിട്ടുണ്ട്. ഈ പ്ലാറ്റ് ഫോമിലൂടെ വിൽപനക്കാർക്കും  ഉപഭോക്താക്കൾക്കും നേരിട്ട് കച്ചവടം നടത്താൻ ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച്  സുതാര്യതയോടെ  ഒറക്കിൾമൂവീസ് വേദി ഒരുക്കി നൽകുകയാണ്. മുൻനിര സോഫ്റ്റ്‌വെയർ കമ്പനിയായ ഗാർഡിയൻ ലിങ്ക് ആണ്  ടെക്നോളജി പാർട്ണർ. മലയാള സിനിമാ നിർമ്മാതാവ് പി. രാമകൃഷ്ണനാണ്  ഒറക്കിൾമൂവീസിന് വേണ്ടി മലയാളം, കന്നഡ സിനിമാ മേഖലയെ പ്രതിനിധീകരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News