Parassala Sharon Murder Case: ഗ്രീഷ്മയ്ക്ക് കൂട്ട് റഫീഖ ബീവി; വധശിക്ഷ കാത്ത് രണ്ട് സ്ത്രീകൾ, ഇതുവരെ തൂക്കിലേറ്റിയത് 26 പേരെ!

Parassala Sharon Murder Case: ഗ്രീഷ്മ ഉൾപ്പെടെ മൂന്ന് സ്ത്രീകൾക്കാണ് കേരളത്തിൽ വധശിക്ഷ വിധിച്ചിട്ടുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Jan 20, 2025, 02:40 PM IST
  • സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഗ്രീഷ്മ
  • ഗ്രീഷ്മ ഉൾപ്പെടെ മൂന്ന് സ്ത്രീകൾക്കാണ് കേരളത്തിൽ വധശിക്ഷ വിധിച്ചിട്ടുള്ളത്
  • കേരളത്തിൽ ഇതുവരെ 26 പേരെയാണ് തൂക്കിലേറ്റിയിട്ടുള്ളത്
Parassala Sharon Murder Case: ഗ്രീഷ്മയ്ക്ക് കൂട്ട് റഫീഖ ബീവി; വധശിക്ഷ കാത്ത് രണ്ട് സ്ത്രീകൾ, ഇതുവരെ തൂക്കിലേറ്റിയത് 26 പേരെ!

അപൂർവങ്ങളിൽ അപൂർവ്വമെന്ന് തോന്നുന്ന സാഹചര്യത്തിൽ മാത്രമാണ് ഇന്ത്യയിൽ വധശിക്ഷ വിധിക്കുക. അത്തരത്തിൽ കേരളസമൂഹത്തെ നടുക്കിയ ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ചിരിക്കുകയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി. 

കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കുന്ന 40ാമത്തെ കേസാണ് ഷാരോൺ വധക്കേസ്. സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഗ്രീഷ്മ. 

കേരളത്തിൽ വളരെ അപൂർവ്വമായാണ് വധശിക്ഷയ്ക്ക് വിധിക്കുന്നത്. ഗ്രീഷ്മ ഉൾപ്പെടെ മൂന്ന് സ്ത്രീകൾക്കാണ് കേരളത്തിൽ വധശിക്ഷ വിധിച്ചിട്ടുള്ളത്. നിലവിൽ രണ്ടു പേരാണ് വധശിക്ഷ കാത്ത് കേരളത്തിലെ ജയിലുകളിൽ കഴിയുന്നത്.  

Read Also: സ്നേഹം നടിച്ച് വിളിച്ചുവരുത്തി, നൽകിയത് 'കൊടുംവിഷം​'; ഒടുവിൽ ​ആ 'ക്രൂരത'യ്ക്ക് വധശിക്ഷ, നാൾവഴി

2006 മാർച്ചിലാണ് ആദ്യമായി ഒരു സ്ത്രീക്ക് വധശിക്ഷയ്ക്ക് വിധിക്കുന്നത്, കൊല്ലത്തെ വിധുകുമാരൻ തമ്പി വധക്കേസിലെ പ്രതി ബിനിതയ്ക്ക്. തിരുവനന്തപുരം മിലിട്ടറി ക്യാമ്പിനടുത്ത് കട നടത്തിയിരുന്ന വിധുകുമാരൻ തമ്പിയെ ബിനിതയും മിലിട്ടറി ക്യാമ്പിലെ നഴ്സായിരുന്ന കാമുകൻ രാജുവും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം കാറിന്റെ ഡിക്കിയിൽ കിടത്തി കൊണ്ടുപോയി ഊട്ടിക്കടുത്ത് കൊക്കയിൽ തള്ളുകയായിരുന്നു.

അന്ന് ബിനിതയ്ക്ക് 35 വയസായിരുന്നു.കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ച വധശിക്ഷ പിന്നീട് മേൽക്കോടതി ജീവപര്യന്തമായി കുറച്ചു. ബിനിത ഇപ്പോൾ അട്ടക്കുളങ്ങര ജയിലിലാണ്. 

വിഴിഞ്ഞം ശാന്തകുമാരി വധക്കേസിൽ ഒന്നാം പ്രതിയായ റഫീക്ക ബീവിക്കാണ് രണ്ടാമത് വധശിക്ഷ ലഭിച്ചത്. വിഴിഞ്ഞം മുല്ലൂരിൽ മോഷണത്തിനായി ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തി ചാക്കിലാക്കി തട്ടിൻപുറത്ത് ഉപേക്ഷിച്ച കേസിലെ ഒന്നാം പ്രതിയാണ് റഫീഖ ബീവി. 2022 ജനുവരി 14 നായിരുന്നു  കേസിനാസ്പദമായ സംഭവം.

Read Also: ഷാരോൺ രാജ് വധക്കേസ്: ഈ വിധി പ്രതീക്ഷിച്ചിരുന്നു; പ്രതികരിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ

നെയ്യാറ്റിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് റഫീക്കാ ബീവിക്കും ഗ്രീഷ്മയ്ക്കും വധശിക്ഷ വിധിച്ചത്. മാത്രമല്ല, രണ്ട് കേസിലും വിധി പറഞ്ഞത് അഡിഷണൽ ജില്ലാ ജഡ്ജി എഎം ബഷീർ തന്നെയാണ് എന്നത് മറ്റൊരു പ്രത്യേകതയും. 

കേരളത്തിലെ രണ്ട് ജയിലുകളിലാണ് വധശിക്ഷ നടപ്പിലാക്കാനുള്ള സൗകര്യമുള്ളത്, പൂജപ്പുരയും കണ്ണൂരും. കേരളത്തിൽ ഇതുവരെ 26 പേരെയാണ് തൂക്കിലേറ്റിയിട്ടുള്ളത്. 

 33 വ‍ർഷം മുന്നേയാണ് കേരളത്തിൽ അവസാനത്തെ വധശിക്ഷ നടപ്പിലാക്കിയത്. ചുറ്റിക കൊണ്ട് 14 പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ റിപ്പർചന്ദ്രനെ 1991 ജൂലൈ ആറിനാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത്.
 1979ൽ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് പൂജപ്പുര ജയിലിൽ അവസാനം തൂക്കിലേറ്റിയത്. ദുർമന്ത്രവാദത്തിനായി നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണ് കേസ്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News