Pazhayidom Mohanan Namboothiri: കലോത്സവങ്ങള്‍ക്ക് ഭക്ഷണമൊരുക്കാന്‍ ഇനി പഴയിടമില്ല; അടുക്കള നിയന്ത്രിക്കുന്നത് പ്രയാസമാകും എന്ന് മോഹനന്‍ നമ്പൂതിരി

 School Fest food Controversy: ഒരു വ്യക്തിയെയും ആ വ്യക്തിയുടെ സാമൂഹിക അന്തരീക്ഷത്തെയും ചളി വാരിയെറിയുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്

Written by - Zee Malayalam News Desk | Last Updated : Jan 8, 2023, 11:23 AM IST
  • ഈ രംഗത്തുനിന്ന് മാറിനില്‍ക്കുന്നതിൻറെ പ്രധാനകാരണം ഭയമാണ്
  • അടുക്കള നിയന്ത്രിക്കുന്ന കാര്യത്തില്‍ ഭയമുണ്ടായാല്‍ മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണ്
  • രണ്ടുകോടിയിലേറെ കുട്ടികള്‍ക്ക് ഇതുവരെ ഭക്ഷണം നല്‍കിയിട്ടുണ്ട്
Pazhayidom Mohanan Namboothiri:  കലോത്സവങ്ങള്‍ക്ക് ഭക്ഷണമൊരുക്കാന്‍ ഇനി പഴയിടമില്ല; അടുക്കള നിയന്ത്രിക്കുന്നത് പ്രയാസമാകും എന്ന് മോഹനന്‍ നമ്പൂതിരി

കോഴിക്കോട്: കലോത്സവങ്ങൾക്ക് ഇനി മുതൽ പഴയിടത്തിൻറെ ഊട്ടുപുരകള്‍ ഉണ്ടാവില്ല. വരുന്ന വർഷം മുതൽ താൻ ഭക്ഷണമൊരുക്കില്ലെന്ന് പഴയിടം പറഞ്ഞു. കുട്ടികൾക്ക് തയ്യാറാക്കുന്ന ഭക്ഷണത്തിൽ പോലും വർഗ്ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകൾ വാരിയെറിയുന്നത് തന്നെ അസ്വസ്ഥനാക്കുന്നുവെന്ന് പഴയിടം മോഹനൻ നമ്പൂതിരി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ഒരു വ്യക്തിയെയും ആ വ്യക്തിയുടെ സാമൂഹിക അന്തരീക്ഷത്തെയും ചളി വാരിയെറിയുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. അതൊന്നും ഇനി ഉള്‍ക്കൊള്ളേണ്ട കാര്യമില്ല. എന്റെത് പുര്‍ണമായും വെജിറ്റേറിയന്‍ ബ്രാന്റ് തന്നെയായിരുന്നു. ഇനി ഇപ്പോ ഭക്ഷണരീതികളും ഭക്ഷണശീലങ്ങളും മാറിവരുന്ന അടുക്കളയില്‍ പഴയിടത്തിന്റെ സാന്നിധ്യത്തിന് അത്രമാത്രം പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ രംഗത്തുനിന്ന് മാറിനില്‍ക്കുന്നതിൻറെ പ്രധാനകാരണം ഭയമാണ് അടുക്കള നിയന്ത്രിക്കുന്ന കാര്യത്തില്‍ ഭയമുണ്ടായാല്‍ മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണ്. കേരളത്തിലെ സാഹചര്യം അതാണ്- അദ്ദേഹം പറഞ്ഞു.  നിരവധി കലോത്സവങ്ങളിലായി രണ്ടുകോടിയിലേറെ  കുട്ടികള്‍ക്ക് ഇതുവരെ   ഭക്ഷണം നല്‍കിയിട്ടുണ്ട്. അതുമതി തനിക്ക് ഇനിയുള്ള കാലം സന്തോഷിക്കാനെന്നും പഴയിടം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News