തിരുവനന്തപുരം: രാജ്യത്ത് ഇന്നും ഇന്ധന വില കൂടി. ഇന്ന് പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 32 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. കൂടിയതോടെ ഇന്ന് പെട്രോൾ ലിറ്ററിന് തിരുവനന്തപുരത്ത് 104 രൂപ 91 പൈസയും, ഡീസൽ ലിറ്ററിന് 98.04 രൂപയുമായി കൂടി.
ഇന്ന് കോഴിക്കോട് ജില്ലയിൽ ഒരു ലിറ്റര്‍ പെട്രോളിന് 103 രൂപ 16 പൈസയും, ഡീസലിന് 96 രൂപ 37 പൈസയുമാണ് ഇന്നത്തെ നിരക്ക്. കൊച്ചിയില്‍ പെട്രോള്‍ വില 102 രൂപ 85 പൈസയും, ഡീസലിന് 96.08 രൂപയുമായി. 12 ദിവസം കൊണ്ട് പെട്രോളിന് 1.47 രൂപയും, ഡീസലിന് 2.60 രൂപയുമാണ് കൂട്ടിയത്.
ALSO READ: Diesel Price Hike: ഇന്നും ഡീസലിന് വില കൂടി, തിരുവനന്തപുരത്ത് ലിറ്ററിന് 96.15 രൂപ
ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇന്ധനവില കൂടുന്നത്. കഴിഞ്ഞ തവണയും പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയിലെ വില അനുസരിച്ചാണ് എണ്ണക്കമ്പനികൾ സ്വീകരിക്കുന്ന വിലനിർണ്ണയ ഫോർമുല. പെട്രോളിന്റെയും ഡീസലിന്റെയും നിരക്കുകൾ ദിവസേന അവലോകനം ചെയ്യുകയും പരിഷ്കരിക്കുകയും വേണം. ദിവസേനയുള്ള അവലോകനവും ഇതിന് ആവശ്യമാണ്.
Also Read: Fuel Price: ഇന്ധന വില കുറയുമോ? എന്താണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്...
പ്രാധാന നഗരങ്ങളിൽ വില ഒറ്റ നോട്ടത്തിൽ
കൊച്ചി: പെട്രോൾ-102.85/ലിറ്റർ, ഡീസൽ-90.08/ലിറ്റർ
തിരുവനന്തപുരം: പെട്രോൾ-104.91, ഡീസൽ-98.04
കോഴിക്കോട്: പെട്രോൾ- 103.16, ഡീസൽ-96.37
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...