തിങ്കളാഴ്ച മുതൽ 18 വയസ്സു മുതലുള്ളവർക്കും വാക്സിൻ: ഇന്ന് മുതൽ രജിസ്ട്രേഷൻ

ആദ്യ ഡോസ് എടുത്ത വര്‍ക്ക് 84 ദിവസത്തിന് ശേഷമേ ഇനി രണ്ടാം ഡോസ് നല്‍കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : May 15, 2021, 11:31 AM IST
  • രണ്ടാമത്തെ ഡോസ് മുൻപ് നിശ്ചയിച്ചിട്ടുള്ളതു പോലെ തന്നെ 4 മുതല്‍ 6 ആഴ്ചക്കുള്ളില്‍ എടുക്കണം.
  • ഡി.ആർ.ഡി.ഒ നിർമ്മിച്ച വാക്സിനും അടുത്ത ദിവസം വിപണിയിലേക്ക് എത്തും.
  • കടുത്ത ക്ഷാമമാണ് വാക്സിന് നേരിടുന്നത്
  • എത്രയും വേഗം ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് നേരത്തെ തന്നെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
തിങ്കളാഴ്ച മുതൽ 18 വയസ്സു മുതലുള്ളവർക്കും വാക്സിൻ: ഇന്ന് മുതൽ രജിസ്ട്രേഷൻ

Trivandrum: വാക്സിൻ ക്ഷാമവും കോവിഡ് (covid19) വ്യാപനത്തിൻറെ അതിരൂക്ഷമായ അവസ്ഥക്കും ഇടയിൽ തിങ്കളാഴ്ച മുതൽ 18 വയസ്സ് മുതലുള്ളവർക്കും വാക്സിൻ ലഭ്യമാകും. ഇതിനുള്ള രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. ഗുരുതര രോഗമുള്ളവർ,മുൻഗണന പട്ടികയിലുള്ളവർ എന്നിവർക്കായിരിക്കും വാക്സിൻ ആദ്യം ലഭ്യമാക്കുക.

 കോവിഷീല്‍ഡ് (Covishield) ആദ്യ ഡോസ് എടുത്ത വര്‍ക്ക് 84 ദിവസത്തിന് ശേഷമേ ഇനി രണ്ടാം ഡോസ് നല്‍കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നല്‍കിയിട്ടുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ഈ മാറ്റം. ഇതനുസരിച്ച്‌ 12 മുതല്‍ 16 ആഴ്ചകള്‍ക്കുള്ളില്‍ കോവിഷീല്‍ഡ് രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുത്താല്‍ മതിയാകും.

ALSO READCovaxin Trials: കോവാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിക്കാൻ DCGI യുടെ അനുമതി; 2 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവരിലാണ് Clinical Trial

എന്നാല്‍ കോവാക്സിന്‍ രണ്ടാമത്തെ ഡോസ് മുൻപ് നിശ്ചയിച്ചിട്ടുള്ളതു പോലെ തന്നെ 4 മുതല്‍ 6 ആഴ്ചക്കുള്ളില്‍ എടുക്കണം. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല. അതേസമയം ഡി.ആർ.ഡി.ഒ നിർമ്മിച്ച വാക്സിനും അടുത്ത ദിവസം വിപണിയിലേക്ക് എത്തും.

ALSO READSputnik Vaccine: ഇന്ത്യൻ വളണ്ടിയർമാരിൽ പരീക്ഷണം നടത്താൻ അനുമതി

അതേസമയം കടുത്ത ക്ഷാമമാണ് വാക്സിന് നേരിടുന്നത്. എത്രയും വേഗം ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് നേരത്തെ തന്നെ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News