Sabarimala: ശബരിമല മകരവിളക്ക് മഹോത്സവം; അടിയന്തര സഹായം ഒരുക്കാൻ ഫയർഫോഴ്സിന്റെ 35 സ്ട്രക്ച്ചർ ടീം

Sabarimala emergency service: കുഴഞ്ഞു വീഴുന്നവരെയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയും അടിയന്തരമായി ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്നതിനാണ് സ്ട്രക്ച്ചർ ടീമിനെ ഒരുക്കിയിരിക്കുന്നതെന്ന് സ്പെഷ്യൽ ഓഫീസർ അരുൺ ഭാസ്കർ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jan 14, 2024, 06:39 AM IST
  • വിവിധ പോയിന്റുകളിൽ 24 മണിക്കൂറും സ്ട്രക്ച്ചർ ടീം സജ്ജമായിരിക്കും
  • സിവിൽ ഡിഫൻസ് വോളണ്ടിയർമാരെയും ആപ്ത മിത്ര വോളണ്ടിയർമാരെയും ഉൾപ്പെടുത്തിയാണ് സ്ട്രക്ച്ചർ ടീം പ്രവർത്തിക്കുന്നത്
Sabarimala: ശബരിമല മകരവിളക്ക് മഹോത്സവം; അടിയന്തര സഹായം ഒരുക്കാൻ ഫയർഫോഴ്സിന്റെ 35 സ്ട്രക്ച്ചർ ടീം

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് സന്നിധാനത്തും അനുബന്ധ പ്രദേശങ്ങളിലുമായി ഫയർഫോഴ്സിന്റെ 35 സ്ട്രക്ചർ ടീം പ്രവർത്തിക്കും. കുഴഞ്ഞു വീഴുന്നവരെയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയും അടിയന്തരമായി ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്നതിനാണ് സ്ട്രക്ച്ചർ ടീമിനെ ഒരുക്കിയിരിക്കുന്നതെന്ന് സ്പെഷ്യൽ ഓഫീസർ അരുൺ ഭാസ്കർ പറഞ്ഞു.

മകരവിളക്കിന് മുന്നോടിയായി സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അരുൺ ഭാസ്കർ. വിവിധ പോയിന്റുകളിൽ 24 മണിക്കൂറും സ്ട്രക്ച്ചർ ടീം സജ്ജമായിരിക്കും. സിവിൽ ഡിഫൻസ് വോളണ്ടിയർമാരെയും ആപ്ത മിത്ര വോളണ്ടിയർമാരെയും ഉൾപ്പെടുത്തിയാണ് സ്ട്രക്ച്ചർ ടീം പ്രവർത്തിക്കുന്നത്.

ALSO READ: മകരവിളക്കിന് സുരക്ഷ ഉറപ്പാക്കാ൯ അധികമായി 1000 പോലീസ് ഉദ്യോഗസ്ഥ൪ കൂടി

ഫയർഫോഴ്സിന് മരക്കൂട്ടം മുതൽ പാണ്ടിത്താവളം വരെ 12 പോയിന്റുകളാണ് ഉള്ളത്. പാചകവാതകം ഉപയോഗിക്കുന്ന സന്നിധാനത്തെയും പരിസരത്തെയും ഹോട്ടലുകളിലും ദേവസ്വം അനുബന്ധ സ്ഥാപനങ്ങളിലും കൂടുതൽ മുൻകരുതൽ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇതിനോടകം പരിശോധന പൂർത്തിയാക്കി വേണ്ട നിർദ്ദേശങ്ങൾ നൽകി.

തീപിടിത്തം ഉണ്ടായാൽ നേരിടുന്നതിനായി എല്ലാ പോയിന്റുകളിലെയും ഫയർ ഹൈഡ്രന്റുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കി. തീപിടിത്തം നേരിടുന്നതിന് ഫയർ എക്സ്റ്റിങ്ങ്യൂഷറുകളും സജ്ജമാണ്. മകരവിളക്ക് വ്യൂ പോയിന്റുകളിലും ഫയർഫോഴ്സിന്റെ സേവനം ഉണ്ടായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News