പത്തനംതിട്ട: മണ്ഡല– മകരവിളക്ക് കാലയളവിൽ ഇതുവരെ ശബരിമല ദർശനം നടത്തിയവരുടെ എണ്ണം അരക്കോടി കവിഞ്ഞു. ബുധനാഴ്ച ഉച്ചവരെ ലഭിച്ച കണക്ക് അനുസരിച്ച് 50,86,667 പേരാണ് ഈ സീസണിൽ ശബരിമലയിൽ ദർശനം നടത്തിയത്. 40,95,566 തീർഥാടകർ മണ്ഡലകാലത്ത് ദർശനത്തിനായി എത്തി. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ഡിസംബർ 30 മുതൽ ബുധനാഴ്ച ഉച്ചവരെ 9,91,101 തീർഥാടകരും ദർശനം നടത്തി.
മകരവിളക്കിനായി നടതുറന്ന ശേഷമുള്ള എല്ലാ ദിവസളിലും ലക്ഷത്തിനടുത്ത് തീർഥാടകർ എത്തുന്നുണ്ട്. മകരവിളക്കിന് അഞ്ച് ദിനങ്ങൾ മാത്രം അവശേഷിക്കേ സമാനമായ തിരക്ക് തുടരും എന്നാണ് ദേവസ്വം ബോർഡും പൊലീസും കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാഗമായി മകരവിളക്ക് ഉത്സവ ദിവസവും അതിന് മുമ്പുള്ള രണ്ട് ദിവസങ്ങളിലും ഹൈക്കോടതിയുടെ നിർദേശപ്രകാരം വെർച്വൽ ക്യൂവിന്റെയും സ്പോട്ട് ബുക്കിങ്ങിന്റെയും എണ്ണത്തിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്. മകരവിളക്ക് ദിനത്തിൽ അടക്കം സുഗമമായ ദർശനത്തോടൊപ്പം തീർഥാടകരുടെ സുരക്ഷ കൂടി മുൻനിർത്തി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ ധ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ശബരിമല എഡിഎം അരുൺ എസ് നായർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.