കോഴിക്കോട്: താരമണ്ഡലമെന്ന നിലയിൽ ഏറെ ശ്രദ്ധ ആകർഷിച്ച ബാലുശ്ശേരി (Balusserry) മണ്ഡലത്തിൽ യു.ഡി.എഫിൻറെ ധർമ്മജൻ ബോൾഗാട്ടി പിന്നിലാണ് 600 ലധികം വോട്ടുകൾക്കാണ് എൽ.ഡി.എഫിൻറെ സച്ചിൻ ദേവ് ലീഡ് ചെയ്യുന്നത്.
അതേസമയം ധർമ്മജൻ (Dharmajan Bolgatty) ബോൾഗാട്ടി നേപ്പാളിൽ കുടുങ്ങി കിടക്കുകയാണ്. അദ്ദേഹം നാട്ടിലെത്തുമോ ഇല്ലയോ എന്നതിൽ തീരുമാനമായിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ധർമ്മജൻ നാട്ടിലില്ലാതിരിക്കുന്നത് ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ആദ്യ മണിക്കൂറിലെ ട്രെൻഡുകൾ ശരിയായാൽ ധർമ്മജന് ബാലുശ്ശേരിയിൽ ജയിക്കനാവില്ല.
കോഴിക്കോട് ജില്ലയിലെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഏഴ് നിയോജക മണ്ഡലത്തിൽ എൽഡിഎഫും നാലിടത്ത് യുഡിഎഫും കോഴിക്കോട് സൗത്തിൽ ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസും മുന്നിട്ട് നിൽക്കുകയാണ്. മികച്ച മുന്നേറ്റമാണ് ഇത്തവണ ബി.ജെ.പി എല്ലാ മണ്ഡലങ്ങളിലും പ്രതീക്ഷിക്കുന്നത്. പാലക്കാടും,നേമവും ഉറപ്പിക്കുന്ന മണ്ഡലങ്ങൾ എന്ന് തന്നെ പറയാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...