അധ്യാപക നിയമനത്തിൽ മന്ത്രി KT Jaleel നെതിരെ ഗവർണർക്ക് വീണ്ടും പരാതി

ചട്ടം മറികടന്ന് അധ്യാപക നിയമനത്തിൽ ഇടപെട്ടുവെന്നാണ് മന്ത്രിയ്‌ക്കെതിരെയുള്ള പരാതി. 

Written by - Ajitha Kumari | Last Updated : Feb 17, 2021, 10:00 AM IST
  • അധ്യാപകനെ ഇംഗ്ലീഷ് വിഭാഗത്തിലേയ്ക്ക് മാറ്റി നിയമിക്കാൻ മന്ത്രി ഇടപെട്ടെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൽ കമ്മിറ്റി.
  • ഇതിനായി പ്രത്യേകം യോഗം ചേർന്ന് സർവകലാശാല വി.സിക്ക് നിർദേശം നൽകി.
  • ഒരു പഠന വിഭാഗത്തിൽ നിയമിച്ച അദ്ധ്യാപകനെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റാൻ പാടില്ലെന്ന സുപ്രീം കോടതി നിയമം നിലനിൽക്കെയാണ് നടപടി.
അധ്യാപക നിയമനത്തിൽ മന്ത്രി KT Jaleel നെതിരെ ഗവർണർക്ക് വീണ്ടും പരാതി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ വീണ്ടും പരാതി. ചട്ടം മറികടന്ന് അധ്യാപക നിയമനത്തിൽ ഇടപെട്ടുവെന്നാണ് മന്ത്രിയ്‌ക്കെതിരെയുള്ള പരാതി. 

തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിലെ അദ്ധ്യാപകന്റെ പഠന വകുപ്പ് മാറ്റാൻ മന്ത്രിയുടെ ചേംബറിൽ യോഗം ചേർന്ന് നിർദ്ദേശം നൽകിയത് ചട്ടലംഘമാണെന്നാണ് ഉയരുന്ന ആരോപണം.  ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർക്ക് (Kerala Governor) പരാതി നൽകിയിട്ടുണ്ട്.  അധ്യാപകനെ ഇംഗ്ലീഷ് വിഭാഗത്തിലേയ്ക്ക് മാറ്റി നിയമിക്കാൻ മന്ത്രി (KT Jaleel) ഇടപെട്ടെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൽ കമ്മിറ്റി അറിയിച്ചു. 

Also Read: മന്ത്രി കെ. ടി. ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

ഇതിനായി പ്രത്യേകം യോഗം ചേർന്ന് സർവകലാശാല വി.സിക്ക് നിർദേശം നൽകിയെന്നും ഇത് ചട്ട വിരുദ്ധമാണെന്നും അധ്യാപകനെ മാറ്റി നിയമിച്ചതുമായി ബന്ധപ്പെട്ട ഉത്തരവ് പിൻവലിക്കണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു പഠന വിഭാഗത്തിൽ നിയമിച്ച അദ്ധ്യാപകനെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റാൻ പാടില്ലെന്ന സുപ്രീം കോടതി (Supreme Court) നിയമം നിലനിൽക്കെയാണ് മന്ത്രി ഇടപെട്ട് സർവ്വകലാശാലയ്ക്ക് നിർദ്ദേശം നൽകിയതെന്നും പരാതിയിൽ ഉണയിക്കുന്നുണ്ട്.

ലാറ്റിൻ പഠന വിഭാഗത്തിൽ നിയമിക്കപ്പെട്ട അദ്ധ്യാപകനെ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് മാറ്റുന്നതിൽ ഉചിതമായ നടപടി സ്വീകരിക്കാനാണ് കേരള സർവ്വകലാശാലയ്ക്ക് കെ ടി ജലീൽ നൽകിയ നിർദ്ദേശം.  വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പോ അദ്ധ്യാപകനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News