കൊച്ചി: NIA ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരായ മന്ത്രി കെടി ജലീല്‍ പത്ത് മണിക്കൂറിനു ശേഷമാണ് മടങ്ങിയത്. എട്ടു മണിക്കൂറിലേറെ മന്ത്രിയെ ചോദ്യം ചെയ്തെന്നാണ് റിപ്പോര്‍ട്ട്. താന്‍ വളരെ സന്തോഷവാനാണെന്നാണ് ചോദ്യം ചെയ്യലിന് ശേഷം മന്ത്രി കെടി ജലീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജലീൽ അധികാരത്തിൽ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി: ചെന്നിത്തല
സ്വര്‍ണക്കടത്ത് കേസു(Gold Smuggling Case)മായി ബന്ധപ്പെട്ടുള്ള പല കാര്യങ്ങളിലും ഉണ്ടായിരുന്ന പുകമറ നീങ്ങിയെന്നും വലിയൊരു ഭാരം മനസ്സില്‍ നിന്നും ഇറക്കിവെച്ചെന്നും അദ്ദേഹം പറഞ്ഞു. താന്‍ നല്കിയ മറുപടികളില്‍ അന്വേഷണ സംഘം തൃപ്തരാണെന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
NIA ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി
തന്റെ വാഹനം ഗസ്റ്റ് ഹൗസില്‍ നിന്നെടുത്ത ശേഷം വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച രാവിലെ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് അന്വേഷണ സംഘം അറിയിച്ചെങ്കിലും അര്‍ധരാത്രിയോടെ ഹാജരാകാമെന്നാണ് ജലീല്‍ അറിയിച്ചത്.
ക്ലീന്‍ ചിറ്റില്ല, ജലീലിനെ വീണ്ടും ചോദ്യം ചെയ്യും; മന്ത്രി ജയരാജന്റെ മകനും പങ്ക്?
ഇത് NIA നിരസിച്ചതോടെ ചോദ്യം ചെയ്യല്‍ ഓണ്‍ലൈനായി നടത്താനുള്ള സാധ്യതയും കെടി ജലീല്‍ (KT Jaleel) ആരാഞ്ഞു. ഇതും നിഷേധിച്ചതോടെയാണ് മന്ത്രി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. പുലര്‍ച്ചെ ആറു മണിയോടെയാണ് മന്ത്രി കെടി ജലീല്‍ കൊച്ചി NIA ഓഫീസിലെത്തിയത്.