തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ (Plus One Exam) നടത്തുന്നതില്‍ കോടതി ഉത്തരവ് അനുസരിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേസ് വീണ്ടും പരിഗണണിക്കുന്ന 13 ന് ശേഷം പരീക്ഷാ നടത്തിപ്പില്‍ തീരുമാനം എടുക്കുമെന്നും മന്ത്രി (Minister) പറഞ്ഞു.
പ്ലസ് വൺ പരീക്ഷ ഓഫ് ലൈനായി നടത്തുന്നത് ഒരാഴ്ചത്തേക്കാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. എന്ത് ശാസ്ത്രീയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഓഫ് ലൈനായി പരീക്ഷ നടത്താൻ തീരുമാനിച്ചതെന്നും പരീക്ഷ നടത്തിയാൽ കുട്ടികൾ രോഗബാധിതർ ആകില്ലെന്ന് സർക്കാരിന് ഉറപ്പ് നൽകാനാകുമോ എന്നും കോടതി സർക്കാരിനോട് ആരാഞ്ഞു. കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
രാജ്യത്തെ മൊത്തം കോവിഡ് കേസ്സുകളിൽ 50 ശതമാനത്തിൽ അധികം കേരളത്തിൽ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പരീക്ഷയ്ക്കെതിരെ പൊതുതാൽപര്യ ഹർജി നൽകിയത്. കേരളത്തിൽ ടിപിആർ നിരക്ക് 15 ശതമാനത്തിൽ കൂടതലാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി (Supreme Court) പ്ലസ് വൺ പരീക്ഷ സ്റ്റേ ചെയ്തത്.
പ്ലസ് വൺ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ വാക്സിൻ സ്വീകരിച്ചവരല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മോഡൽ പരീക്ഷ ഓൺലൈൻ ആയാണ് നടത്തിയതെന്നും രണ്ടാമത് ഒരു പരീക്ഷ ആവശ്യമില്ലെന്നുമാണ് റസൂൽ ഷായുടെ ഹർജി. ഹർജി പരിഗണിച്ച സുപ്രീംകോടതി ഈ മാസം 13 വരെ പരീക്ഷ നടത്തരുതെന്ന് സർക്കാരിന് നിർദേശം നൽകി. കേരളത്തിലെ കൊവിഡ് സാഹചര്യം ഭീതിജനകമാണെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
സെപ്തംബര്‍ അഞ്ച് മുതല്‍ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സുപ്രീം കോടതി പരീക്ഷകൾ സ്റ്റേ ചെയ്തത്. രാഷ്ട്രീയ നേട്ടത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഓഫ്ലൈന് പരീക്ഷ നടത്തുമെന്നും അതിനാല്‍ കോടതി ഇടപെടണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...