തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സിനിമാ തീയേറ്ററുകളിൽ (Cinema Theaters) കൊണ്ടു വന്നിരുന്ന നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്. സെക്കൻഡ് ഷോകൾ നടത്താൻ തിയേറ്ററുകൾക്ക് ദുരന്തനിവാരണ വകുപ്പ് അനുമതി നൽകി. ഇതിനായി തീയേറ്ററുകളുടെ സമയം പുനക്രമീകരിക്കും. വിവിധ സിനിമാ സംഘടനകൾ ഇത് സംബന്ധിച്ച് നേരത്തെ തന്നെ സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും സെക്കൻഡ് ഷോയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല.
കോവിഡ് (covid) വ്യാപനം രൂക്ഷമായതോടെ തീയേറ്ററുകളുടെ ദൈനംദിന പ്രവർത്തന സമയം രാവിലെ ഒൻപത് മണി മുതൽ രാത്രി ഒൻപത് മണി വരെ മാറ്റി. പകരം ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയായി പുനഃക്രമീകരിച്ചാണ് പുതിയ ഉത്തരവ്. കോവിഡ് വന്നതോടെ അടച്ചു പൂട്ടിയ തീയേറ്ററുകൾ നിരന്തരമായ ചർച്ചകൾക്കൊടുവിലാണ് തുറന്നെത്.എങ്കിലും നിബന്ധനകളും നിയന്ത്രണങ്ങളും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ രം ഗത്തെത്തിയിരുന്നു.
Also read: Kerala Assembly Election 2021: ഇനി കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഐക്കൺ സഞ്ജു സാംസൺ; ശ്രീധരനെ ഒഴിവാക്കി
തിയേറ്ററുകൾ എല്ലാം തന്നെ മുന്നോട്ട് നടത്തിക്കൊണ്ട് പോകാൻ പറ്റാത്ത സാഹചര്യമാണെന്നും കടുത്ത ബുദ്ധിമുട്ടുകൾ തുടരാൻ മറ്റു സംസ്ഥാനങ്ങളിലേതു പോലെ സെക്കൻഡ് ഷോ അനുവദിച്ചുനൽകണമെന്നും ആവശ്യപ്പെട്ട് കേരള ഫിലിം (Film) എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഒഫ് കേരള സർക്കാരിന് നിവേദനം നൽകിയിരുന്നു.'
Also Read: International Women's Day 2021: അറിയാം ലോകശ്രദ്ധ നേടിയ 6 സ്ത്രീകളെക്കുറിച്ച്
മാർച്ച് ആറിന് നടന്ന കോവിഡുമായി ബന്ധപ്പെട്ട മീറ്റിങ്ങുകളിലൊന്നിൽ വിഷയം ചർച്ചക്കും എടുത്തിരുന്നു. രോഗ വ്യാപനം കുറയ്ക്കുന്നതിന് തിയേറ്ററുകളുടെ പ്രവർത്തനസമയം രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെ എന്നതു മാറ്റി ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയാക്കുന്നത് ഉചിതമാകുമെന്ന് യോഗം ശുപാർശ ചെയ്യുകയായിരുന്നു. സമയമാറ്റം ഉണ്ടെങ്കിലും കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമെ ഷോകൾ നടത്താൻ പാടുള്ളു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.