കല്‍പ്പറ്റ: വയനാട്ടില്‍ യുവാവിനെ കടിച്ചുകൊന്ന കടുവയെ ആവശ്യമെങ്കില്‍ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിട്ടത്. നരഭോജി കടുവ തന്നെയെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം വെടി വെയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
കടുവയെ വെടിവെച്ച് കൊല്ലണമെന്ന ആവശ്യത്തില്‍ നാട്ടുകാര്‍ ഉറച്ചുനിന്നിരുന്നു. ഇതേ തുടര്‍ന്ന് കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായിരുന്നില്ല. മൃതദേഹം സൂക്ഷിച്ചിരുന്ന താലൂക്ക് ആശുപത്രിയുടെ മോര്‍ച്ചറിയ്ക്ക് മുന്നില്‍ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ആവശ്യമെങ്കില്‍ കടുവയെ വെടിവെച്ച് കൊല്ലാം എന്ന് വ്യക്തമാക്കിയ ഉത്തരവ് പുറത്തിറങ്ങിയതോടെ നാട്ടുകാര്‍ സമരം അവസാനിപ്പിക്കുകയും ബന്ധുക്കള്‍ പ്രജീഷിന്റെ മൃതദേഹം ഏറ്റുവാങ്ങുകയും ചെയ്തു.
ALSO READ: സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്
കഴിഞ്ഞ ദിവസം രാവിലെ പതിവുപോലെ പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ്. വൈകുന്നേരമായിട്ടും പാല് വില്‍പ്പന നടത്തുന്ന സ്ഥലത്ത് പ്രജീഷ് എത്താതിരുന്നതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചത്. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ പ്രജീഷിന്റെ മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.