Covid 19: കോവിഡ് ബാധിച്ചു മരിച്ച അധ്യാപികയ്ക്ക് മൂല്യനിർണയത്തിൽ പങ്കെടുക്കാത്തതിന് നോട്ടീസ്!

Show Cause Notice: കഴിഞ്ഞ ആഗസ്റ്റിലാണ് കോവിഡ് ചികിത്സയ്ക്കിടെ  രഞ്ജിനി വിട പറഞ്ഞത്.  ഇത് കൂടാതെ തസ്തിക നഷ്ടപ്പെട്ടതിന്റെ പേരിൽ മൂല്യ നിർണയം ആരംഭിക്കും മുൻപേ സർവീസിൽ നിന്നും പിരിച്ചുവിട്ട ജൂനിയർ ഇംഗ്ലിഷ് അധ്യാപകർക്കും കാരണം കാണിക്കൽ നോട്ടീസ്  അയച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : May 22, 2023, 07:55 AM IST
  • മൂല്യനിർണയത്തിൽ പങ്കെടുക്കാത്തതിന് കോവിഡ് ബാധിച്ചു മരിച്ച അധ്യാപികയ്ക്ക് നോട്ടീസ്
  • കാസർകോട് പരവനടുക്കം ഗവ.എച്ച്എസ്എസിലെ ഹിന്ദി അധ്യാപികയായിരുന്ന വി.വി.രഞ്ജിനി കുമാരിക്കാണ് നോട്ടീസ്
  • മരിച്ച് 7 മാസം കഴിഞ്ഞു നടന്ന പരീക്ഷയുടെ മൂല്യ നിർണയത്തിൽ പങ്കെടുത്തില്ലെന്ന പേരിലാണ് നോട്ടീസ്
Covid 19: കോവിഡ് ബാധിച്ചു മരിച്ച അധ്യാപികയ്ക്ക് മൂല്യനിർണയത്തിൽ പങ്കെടുക്കാത്തതിന് നോട്ടീസ്!

തിരുവനന്തപുരം: കോവിഡ് ബാധിച്ചു കഴിഞ്ഞ വർഷം മരിച്ച അധ്യാപികയ്ക്ക് ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യ നിർണയത്തിൽ പങ്കെടുക്കാത്തതിന് കാരണം കാണിക്കൽ നോട്ടീസ്. കാസർകോട് പരവനടുക്കം ഗവ.എച്ച്എസ്എസിലെ ഹിന്ദി അധ്യാപികയായിരുന്ന വി.വി.രഞ്ജിനി കുമാരിക്കാണ് മരിച്ച് 7 മാസം കഴിഞ്ഞു നടന്ന പരീക്ഷയുടെ മൂല്യ നിർണയത്തിൽ പങ്കെടുത്തില്ലെന്ന  പേരിൽ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം നോട്ടീസ് അയച്ചിരിക്കുന്നത്.

Also Read: സംസ്ഥാനത്ത് വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം; ഒരാൾക്ക് പരിക്ക്

കഴിഞ്ഞ ആഗസ്റ്റിലാണ് കോവിഡ് ചികിത്സയ്ക്കിടെ  രഞ്ജിനി വിട പറഞ്ഞത്.  ഇത് കൂടാതെ തസ്തിക നഷ്ടപ്പെട്ടതിന്റെ പേരിൽ മൂല്യ നിർണയം ആരംഭിക്കും മുൻപേ സർവീസിൽ നിന്നും പിരിച്ചുവിട്ട ജൂനിയർ ഇംഗ്ലിഷ് അധ്യാപകർക്കും കാരണം കാണിക്കൽ നോട്ടീസ്  അയച്ചിട്ടുണ്ട്.  ഇവരെ കഴിഞ്ഞ മാർച്ച് 31നു തന്നെ പിരിച്ചുവിട്ടിരുന്നു.  ശേഷം ഇവരെ മൂല്യനിർണയ ജോലികളിൽ നിന്നും ഒഴിവാക്കിയതായി സർക്കുലർ ഇറക്കിയ പരീക്ഷാ വിഭാഗം തന്നെയാണ് ഇപ്പോൾ ഇവർക്ക് മുല്യ നിർണയത്തിൽ പങ്കെടുത്തില്ല എന്ന പേരിൽ നോട്ടീസ് അയച്ചിരിക്കുന്നത്.

Also Read: Sun Transit 2023: സൂര്യ കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം ഒപ്പം വിദേശയാത്രയും!

അതുപോലെ നോട്ടീസ് ലഭിച്ചവരിൽ മാർച്ചിൽ വിരമിച്ചവരും ഡപ്യൂട്ടേഷനിൽ മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമുണ്ട്. വകുപ്പ് നടപടിയിൽ ഇത്തരം അബദ്ധങ്ങൾ ഏറെയാണെന്നും എത്ര നിരുത്തരവാദിത്തപരമായാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും പ്രതിപക്ഷ അധ്യാപക സംഘടനകളായ എച്ച്എസ്എസ്ടിഎയും എഎച്ച് എസ്ടിഎയും വ്യക്തമാക്കിയിട്ടുണ്ട്.

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; 35 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി!

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട.  ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഏതാണ്ട് 35 ലക്ഷം രൂപ വിലവരുന്ന 570 ഗ്രാം സ്വര്‍ണമാണ് പോലീസ് പിടികൂടി.  ഇതുമായി ബന്ധപ്പെട്ട് ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ താമരശ്ശേരി സ്വദേശി നിഷാദിനെയാണ് സ്വർണ്ണവുമായി വിമാനത്താവളത്തിന്‌ പുറത്തുവെച്ച് പോലീസ് പിടികൂടിയത്.

Also Read: Shash Mahapurush Yoga: ശശ് മഹാപുരുഷ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ രണ്ട് കാപ്‌സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം.  അഭ്യന്തര വിപണിയില്‍ 35 ലക്ഷത്തിലധികം വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. ഇന്നലെ വൈകുന്നേരം 8:15 ന് ദോഹയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് (IX 376) വിമാനത്തിലാണ് ഇയാള്‍ കരിപ്പൂര്‍ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ നിഷാദിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടുകയായിരുന്നു.  

ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും തന്റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന് ഇയാൾ ആദ്യം സമ്മതിച്ചില്ല. തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച്  വിശദമായ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് വയറിനകത്ത് രണ്ട് കാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്.  പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിന് സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഈ വര്‍ഷം ഇതുവരെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന പതിനെട്ടാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്. പോലീസിന്റെയും കസ്റ്റംസിന്റെയും കടുത്ത പരിശോധന നിലനിൽക്കുന്ന ഈ സാഹചര്യത്തിലും സംസ്ഥാനത്തേക്ക് ഒഴുകിവരുന്ന സ്വർണക്കടത്തിന് ഒരു കുറവുമില്ല എന്നത് ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News