Muhammad Riaz: കേരളത്തിലെ ബീച്ച് ടൂറിസത്തെ ചില ലോബികൾ തകർക്കാൻ ശ്രമിക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

Muhammad Riaz: ചാവക്കാട് ടൂറിസത്തിന് സർക്കാരിൻ്റെ പരിപൂർണ്ണ പിന്തുണയുണ്ടാകും. തീരദേശമേഖലയെ പ്രകൃതി ദുരന്തങ്ങളിൽ നിന്നും സംരക്ഷിക്കുകയാണ് സർക്കാരിൻ്റെ പൊതു നയമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Written by - Zee Malayalam News Desk | Last Updated : Feb 18, 2024, 07:04 PM IST
  • നിലവില്‍ അടിയന്തര സാഹചര്യങ്ങളില്‍ സമീപത്തെ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലുമാണ് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നത്.
  • പൊതുമരാമത്ത് വകുപ്പിനായിരുന്നു (ബില്‍ഡിംഗ്സ്) നിര്‍മ്മാണ ചുമതല.ഗ്രൗണ്ട് ഫ്ളോറില്‍ ഡൈനിങ്ങ് ഹാള്‍, വരാന്ത, വാഷ് ഏരിയ എന്നിവയും മറ്റ് നിലകളില്‍ 2 മുറികള്‍ വാഷ് ഏരിയ, 6 ടോയ്ലറ്റ് വീതവും സജ്ജീകരിച്ചിട്ടുണ്ട്.
Muhammad Riaz: കേരളത്തിലെ ബീച്ച് ടൂറിസത്തെ ചില ലോബികൾ തകർക്കാൻ ശ്രമിക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിലെ ബീച്ച് ടൂറിസത്തെ തകർക്കാർ ചില ലോബികൾ ശ്രമിക്കുന്നുണ്ടെങ്കിലും അതിനെ ജനകീയമാക്കുന്ന പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്.കടപ്പുറം സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ  നൽകാനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കുകയാണ്. ബീച്ചിലെ  ലൈഫ് ഗാർഡുകൾക്ക് ജീവിത സുരക്ഷ നൽകാൻ ഇൻഷൂറൻസ് പരിരക്ഷയും സർക്കാർ ഏർപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.

ചാവക്കാട് ടൂറിസത്തിന് സർക്കാരിൻ്റെ പരിപൂർണ്ണ പിന്തുണയുണ്ടാകും. തീരദേശമേഖലയെ പ്രകൃതി ദുരന്തങ്ങളിൽ നിന്നും സംരക്ഷിക്കുകയാണ് സർക്കാരിൻ്റെ പൊതു നയമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എൻ.കെ.അക്ബർ എം.എൽ.എ അധ്യക്ഷനായി.പ്രവാസി വെൽഫയർ ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദർ മുഖ്യതിഥിയായി. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്,പഞ്ചായത്ത് പ്രസിഡന്റുമാരായ ടി വി സുരേന്ദ്രൻ, ജാസ്മിൻ ഷഹീർ, സാലിഹ ഷൗക്കത്ത് ,വാർഡ് മെമ്പർ ശുഭ ജയൻ ,സബ് കലക്ടർ മുഹമ്മദ് ഷെഫീക്ക്, ഡിസാസ്റ്റർ മാനേജ്മെൻ്റ് ഡെപ്യൂട്ടി കലക്ടർ ബി.അനിൽകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അരവിന്ദൻ പല്ലത്ത് , എം. വി. ഷക്കീർ, നാസർ ബ്ലാങ്ങാട്, കാദർ ചക്കര ,ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പിഡബ്ലിയുഡി സൂപ്രണ്ടിങ്ങ് എഞ്ചിനീയർ വി കെ ശ്രീമാല റിപ്പോർട്ട് അവതരിപ്പിച്ചു.

ALSO READ: ഉയര്‍ന്ന ചൂട്; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

ദുരന്ത നിവാരണ അതോറിറ്റി ഗുരുവായൂര്‍ മണ്ഡലത്തിലെ കടപ്പുറം അഞ്ചങ്ങാടിയിൽ 3.63 കോടി രൂപ വിനിയോഗിച്ചാണ് സൈക്ലോണ്‍ ഷെല്‍ട്ടര്‍ നിര്‍മ്മിച്ചത്. എൻ കെ അക്ബർ എം.എല്‍.എയുടെ നിരന്തര ശ്രമഫലമായാണ് കെട്ടിട നിര്‍മ്മാണം വേഗത്തിൽ പൂര്‍ത്തീകരിക്കാനായത്.തീരദേശ മേഖലയിലെ കടലാക്രമണ ഭീഷണി നേരിടുന്ന ജനങ്ങള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ആശ്വാസമാകാന്‍ ഷെല്‍റ്റര്‍ ഉപകരിക്കും.600 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം കെട്ടിടത്തിലുണ്ട്. പ്രദേശത്തെ ജനങ്ങളുടെ നിരവധി വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ സഫലമാകുന്നത്.

നിലവില്‍ അടിയന്തര സാഹചര്യങ്ങളില്‍ സമീപത്തെ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലുമാണ് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നത്. സൈക്ലോണ്‍ ഷെല്‍ട്ടര്‍  യാഥാര്‍ത്ഥ്യമാകുന്നതോടെ ഇതിന് പരിഹാരമാകും. 877 ചതുരശ്ര മീറ്ററില്‍ മൂന്ന് നിലകളിലായാണ് കെട്ടിടം നിര്‍മ്മിച്ചത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു (ബില്‍ഡിംഗ്സ്) നിര്‍മ്മാണ ചുമതല.ഗ്രൗണ്ട് ഫ്ളോറില്‍ ഡൈനിങ്ങ് ഹാള്‍, വരാന്ത, വാഷ് ഏരിയ എന്നിവയും മറ്റ് നിലകളില്‍ 2 മുറികള്‍ വാഷ് ഏരിയ, 6 ടോയ്ലറ്റ് വീതവും സജ്ജീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News