ഗുരുവായൂർ: ആനകളുടെ പ്രതിമ കണ്ടാൽ കൊമ്പൻ വിഷ്ണു കുത്തിമലർത്തും അത് പതിവാണ്. ഞായറാഴ്ച രാത്രി ക്ഷേത്രത്തിലേക്ക് വിളക്കെഴുന്നള്ളിപ്പിന് കൊണ്ടുപോകുമ്പോൾ ഇത്തവണ അത് വലിയകേശവന്റെ പ്രതിമക്കിട്ടായിരുന്നു.
അങ്ങിനെ വലിയകേശവന്റെ പൂർണകായശില്പവും വിഷ്ണു തകർത്തു. ക്ഷേത്രം കീഴ്ശാന്തി നാകേരി വാസുദേവൻ നമ്പൂതിരിയുടെ വീടിനുമുന്നിൽ മൂന്നുമാസം മുമ്പ് സ്ഥാപിച്ച ഫൈബർശില്പമാണിത്.
നാകേരിമനയിലെ ആനയായിരുന്ന വലിയകേശവൻ ചരിഞ്ഞപ്പോൾ, അതിന്റെ ഓർമയ്ക്കായി നിർമിച്ചതാണ് ശില്പം. ക്ഷേത്രത്തിലേക്ക് പോകുമ്പോൾ, ആന പെട്ടെന്ന് തുമ്പിയുയർത്തി ശില്പം തള്ളിവീഴ്‌ത്തുകയായിരുന്നു.
ഫൈബർ ആയതിനാൽ പെട്ടെന്ന് നിലത്തുവീണു. ആളുകൾ ഓടിക്കൂടിയതോടെ ആന പരിഭ്രാന്തനായി. എഴുന്നള്ളിപ്പിന് കരുതൽ ആനയെ അയച്ച് വിഷ്ണുവിനെ നാരായണാലയത്തിനു മുന്നിൽ തളച്ചു.മൂന്നുവർഷം മുമ്പ് ആനക്കോട്ടയിലെ ആനപ്രതിമ കുത്തിമലർത്തിയതും വിഷ്ണുവായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...