തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സര ആഘോഷവേളകളില്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കേണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ
സംസ്ഥാനത്ത് കോവിഡ് (COVID-19) വ്യാപനം വര്‍ദ്ധിച്ചു നില്‍ക്കുന്ന സാഹചര്യത്തിലും ജനിതക വകഭേദം വന്ന വൈറസിന്‍റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് കെ കെ ശൈലജയുടെ (K K Shailaja) ജാഗ്രത മുന്നറിയിപ്പ്
സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. കൂടതെ, ചികിത്സയിലുള്ളവരുടെ എണ്ണവും കൂടി വരുന്ന സാഹചര്യമാണ്. അതിനാല്‍ തന്നെ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. ക്രിസ്തുമസ്, പുതുവത്സരം അടുത്തിരിയ്ക്കുന്ന അവസരത്തില്‍ മതപരമായ ചടങ്ങുകള്‍ കോവിഡ് പ്രോട്ടോകോള്‍ (COVID protocol) പാലിച്ച് മാത്രമേ നടത്താന്‍ പാടുള്ളൂ എന്നും ആരോഗ്യമന്ത്രി (Health Minister) പറഞ്ഞു.
എല്ലാവരും മാസ്‌ക് (Mask)ധരിക്കുകയും ഇടക്കിടയ്ക്ക് കൈ കഴുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയോ വേണം. ഒപ്പം സാമൂഹിക അകലം പാലിക്കുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും ഇടപഴകിയവരും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ ഏത് ചെറിയ രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പോലും അതിനെ നിസാരമായി കാണരുത്. അവര്‍ ഇ-സഞ്ജീവനിയുടേയോ ദിശ 1056ന്റേയോ സേവനം തേടേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് ടെസ്റ്റ് (COVID test) നടത്തി തങ്ങളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു
ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണം. പൊതുസ്ഥലങ്ങളില്‍ 3 ലെയറുകളുള്ള കോട്ടണ്‍ മാസ്‌കോ എന്‍-95 മാസ്‌കോ ഉപയോഗിക്കണം..
കടകളിലും മറ്റ് പൊതുസ്ഥാപനങ്ങളിലും സന്ദര്‍ശിക്കുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നതിനും കൈകള്‍ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നതിനും ശ്രദ്ധിക്കണം.
മാസ്‌ക് താഴ്ത്തിവച്ചിട്ട് സംസാരിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. മാസ്‌ക് ധരിച്ച് അതിനുശേഷം അതിന്‍റെ പുറത്ത് സ്പര്‍ശിക്കാനോ, താടിയിലേയ്ക്ക് താഴ്ത്തുവാനോ പാടുള്ളതല്ല.
ക്രിസ്തുമസ് (Christmas) പുതുവത്സര ആഘോഷ (New Year) വേളകളില്‍ വീടുകളില്‍ സന്ദര്‍ശകരെ പരമാവധി ഒഴിവാക്കുക. ഹൃദ്രോഗം വൃക്കരോഗം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്ളവരും വയസായവരും വീടുകളില്‍ ഉണ്ടെങ്കില്‍ സന്ദര്‍ശകര്‍ കൃത്യമായും മാസ്ക് ധരിച്ചിരിയ്ക്കണം. അവരുമായോ കുട്ടികളുമായോ അടുത്തിടപഴകാത്തിരിക്കാനും ശ്രദ്ധിക്കണം.
Also read: വീണ്ടും 6000ത്തിന്റെ മുകളിൽ സംസ്ഥാനത്തെ COVID
പനി, ചുമ തൊണ്ടവേദന തുടങ്ങി കോവിഡിനു സമാനമായ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകാതെ സൂക്ഷിക്കണം.
വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ 7 ദിവസത്തില്‍ കൂടുതല്‍ കേരളത്തില്‍ താമസിക്കുന്നുണ്ട് എങ്കില്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമായും നടത്തിയിരിക്കണം.
Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy