Supplyco Price Hike | സപ്ലൈകോയിൽ ലഭിക്കുന്ന 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില ഉടൻ വർധിപ്പിച്ചേക്കും? തീരുമാനം മന്ത്രിസഭാ യോഗത്തിൽ

നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ സാധനങ്ങള്‍ സബ്‌സിഡി പരിധിയില്‍ കൊണ്ടു വരുന്നതും സർക്കാരിൻറെ പരിഗണനയിലുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 26, 2023, 07:19 PM IST
  • കൂടുതൽ സാധനങ്ങള്‍ സബ്‌സിഡി പരിധിയില്‍ കൊണ്ടു വരുന്നതും സർക്കാരിൻറെ പരിഗണനയിലുണ്ട്
  • സാമ്പത്തി പ്രതിസന്ധി കണക്കിലെടുത്താണ് സാധനങ്ങളുടെ വില വര്‍ധന
  • നവകേരള സദസ്സ് വന്നതോടെയാണ് വില വർധന സംബന്ധിച്ച തീരുമാനം നീട്ടിയത്
Supplyco Price Hike | സപ്ലൈകോയിൽ ലഭിക്കുന്ന 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില ഉടൻ വർധിപ്പിച്ചേക്കും? തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: സപ്ലൈകോയിൽ നിലവിൽ ലഭിക്കുന്ന 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധന ഉടന്‍ നടപ്പാക്കും. മൂന്നംഗ പ്രത്യേക സമിതി ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച് തീരുമാനം എടുക്കും.  വിഷയം യോഗം പരിഗണിച്ചേക്കുമെന്നാണ് സൂചന. 

നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ സാധനങ്ങള്‍ സബ്‌സിഡി പരിധിയില്‍ കൊണ്ടു വരുന്നതും സർക്കാരിൻറെ പരിഗണനയിലുണ്ട്. സാമ്പത്തി പ്രതിസന്ധി കണക്കിലെടുത്താണ് സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി നേരത്തെ അംഗീകാരം നല്‍കിയത്. 

നവകേരള സദസ്സ് വന്നതോടെയാണ് വില വർധന സംബന്ധിച്ച തീരുമാനം നീട്ടിയത്. എന്നാഷ അവശ്യ സാധനങ്ങളുടെ സബ്സിഡി കാലോചിതമായ മാറ്റമില്ലാതെ പറ്റില്ലെന്നാണ് സപ്ലൈകോ നിലപാട്. കൂടാതെ അതത് സ്റ്റോറുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ തുക അവിടെ നിന്ന് തന്നെ സമാഹരിക്കാനും നിര്‍ദ്ദേശമുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News