Palakkad : വിവാദങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്വപ്‍ന സുരേഷ് പുതിയ ജോലിയിൽ പ്രവേശിച്ചു. എച്ച്ആര്‍ഡിഎസ് എന്ന എന്‍ജിഒയില്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി മാനേജര്‍ പോസ്റ്റിലേക്കാണ് സ്വപ്‍ന സുരേഷിന് നിയമനം ലഭിച്ചിരിക്കുന്നത്. ആദിവാസികളുടെ ക്ഷേമത്തിനായി പാലക്കാട് അട്ടപ്പാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒ ആണ് എച്ച്ആര്‍ഡിഎസ്.
ആദിവാസികൾക്ക് വീട്ടനിർമ്മിക്കാനും മറ്റും ഊന്നൽ നൽകുന്ന സംഘടനയാണ് ഇത്. ഇതിനായി വിദേശത്ത് നിന്ന് ഫണ്ടുകൾ എത്തുക്കുന്നതാണ് ജോലിയുടെ പ്രധാന ഭാഗമെന്ന് സ്വപ്‍ന സുരേഷ് പറഞ്ഞു. ഗൾഫ് രാജ്യങ്ങളുമായി ആണ് പ്രധാനമായും ബന്ധപ്പെടേണ്ടി വരികയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ മാസം 12 ന് ജോയിൻ ചെയ്യണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. എന്നാൽ ചോദ്യം ചെയ്യലിന്റെ ഭാഗമായി ജോലിയിൽ പ്രവേശിക്കുന്ന തീയതി മാറ്റി വെച്ചിരുന്നു.
സ്വർണ്ണക്കടത്ത് കേസിൽ പ്രതി ചേർക്കപെട്ടതിനെ തുടർന്ന് തനിക്ക് ജോലി ലഭിക്കുന്നില്ലെന്ന് സ്വപ്‍ന ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. ഇപ്പോൾ നിരവധി കമ്പനികളിൽ നിന്നും തനിക്ക് ഓഫറുകൾ വന്നുവെന്ന് സ്വപ്‍ന റിപ്പബ്ലിക് ടിവിയോട് പറഞ്ഞു. എന്നാൽ തനിക് കൂടുതൽ ശോഭിക്കാൻ കഴിയുക എച്ച്ആര്‍ഡിഎസ് നൽകിയ ഓഫറിലാണെന്ന് തോന്നിയത് കൊണ്ടാണ് ഈ ജോലിയിൽ പ്രവേശിക്കാൻ തീരുമാനിച്ചതെന്നും സ്വപ്‍ന സുരേഷ് പറഞ്ഞു.
ALSO READ: നിയമനം നേടിത്തന്നത് ശിവശങ്കർ, രാജിവച്ചതും ശിവശങ്കർ പറഞ്ഞിട്ടെന്ന് സ്വപ്ന സുരേഷ്
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഈ ജോലി ലഭിച്ചതിൽ വലിയ ആശ്വാസമുണ്ടെന്ന് സ്വപ്‍ന സുരേഷ് പറഞ്ഞു. എന്റെ കഴിവുകൾ കാഴ്ച വെക്കാൻ ഇതൊരു അവസരമായിരിക്കുമെന്ന് താൻ കരുതുന്നുവെന്ന് സ്വപ്‍ന സുരേഷ് പറഞ്ഞു. കൂടാതെ തനിക്ക് ഈ ജോലി തന്നതിൽ കമ്പനിയോട് അതിയായ നന്ദിയുണ്ടെന്നും സ്വപ്‍ന സുരേഷ് പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വീണ്ടും വെളിപ്പെടുത്തലുകൾ ഉണ്ടായ സാഹചര്യത്തിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടർന്ന് കൊച്ചയിലെ ഓഫീസിൽ സ്വപ്‍ന സുരേഷ് എത്തിയെങ്കിലും ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം അനുവദിക്കണമെന്ന് സ്വപ്‍ന സുരേഷ് ആവശ്യപ്പെടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...