Syro Malabar Sabha: പ്രതിസന്ധി രൂക്ഷമാകുന്നു; രാജി വക്കേണ്ടത് സീറോ മലബാർ സഭ തലവൻ ജോർജ് ആലഞ്ചേരിയെന്ന് വൈദിക യോഗം

.മാർപാപ്പയുടെ അന്ത്യശാസനത്തിനു പോലും കീഴടങ്ങില്ലന്നാണ് എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദിക യോഗത്തിൻറെ തീരുമാനം.

Written by - Zee Malayalam News Desk | Last Updated : Jul 25, 2022, 01:33 PM IST
  • രാജി വക്കേണ്ടത് കരിയിൽ പിതാവ് അല്ലെന്നും വൈദീക യോഗം
  • മാർപാപ്പയെ സിൻഡികേറ്റ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും വൈദിക സമതി
  • നാളെ കടുത്ത പ്രതിഷേധം സംഘടിപ്പിക്കാനാണ് അതിരൂപതയുടെ നീക്കം
Syro Malabar Sabha: പ്രതിസന്ധി രൂക്ഷമാകുന്നു; രാജി വക്കേണ്ടത് സീറോ മലബാർ സഭ തലവൻ ജോർജ് ആലഞ്ചേരിയെന്ന് വൈദിക യോഗം

കൊച്ചി: കരിയിൽ മെത്രാപോലിത്തയുടെ രാജി ആവശ്യപ്പെട്ട വത്തിക്കാൻ നടപടിക്ക് പിന്നാലെ സീറോ മലബാർ സഭയിലെ പുകച്ചിലുകൾ സ്ഫോടനമാകുന്നു. രാജി വക്കേണ്ടത് കരിയിൽ പിതാവ് അല്ലെന്നും സഭാ തലവനായ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയാണെന്നും അങ്കമാലി അതിരൂപത വൈദിക യോഗം.

മാർപാപ്പയെ സിൻഡികേറ്റ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും വൈദിക സമതി പറഞ്ഞു.മാർപാപ്പയുടെ അന്ത്യശാസനത്തിനു പോലും കീഴടങ്ങില്ലന്നാണ് എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദിക യോഗത്തിൻറെ തീരുമാനം.

Also Read: Thiruvonam Bumper 2022 : ഇതാ ശരിക്കും 'ബംപർ'... ഓണ(25)കോടി! റെക്കോർഡ് സമ്മാനത്തുകയുമായി കേരള ലോട്ടറി

രാജിവക്കേണ്ടത് അതിരൂപതയിൽ ഭൂമി കച്ചവടം  നടത്തി അതിരൂപതയെ ഇല്ലാതാക്കിയ സഭാതലവൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരി ആണെന്നും, കുറ്റപത്രം സമർപ്പിച്ച കേസിൽ കർദ്ദിനാൾ വിചാരണ നേരിടുന്നത് വത്തിക്കാൻ കാണുന്നില്ലേ എന്നും വൈദികർ  ചോദിക്കുന്നു. വത്തിക്കാന്റെ അച്ചടക്ക നടപടികൾ അംഗീകരിക്കില്ലന്നും വൈദിക യോഗം പ്രഖ്യാപിച്ചു.

വൈദീക യോഗവും എതിർ പക്ഷത്തായതോടെ ചൊവ്വാഴ്ച നടക്കുന്ന വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ലെയോ പോൾദ് ഗിറേലിയുടെ സന്ദർശനത്തിൽ പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.നാളെ കടുത്ത പ്രതിഷേധം സംഘടിപ്പിക്കാനാണ് അതിരൂപതയുടെ നീക്കം. കോട്ടയം , ആലപ്പുഴ , തൃശൂർ, എറണാകുളം ജില്ലകളിലെ വിവിധ ഇടവകകളിൽ നിന്നുള്ള എറണാകുളം - അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ നാളെ അരമനക്ക് മുൻപിൽ അണിനിരത്തി വത്തിക്കാൻ പ്രതിനിധിയെ സമ്മർദ്ദത്തിലാക്കാനാണ് വൈദിക സമതിയുടെ തീരുമാനം.

Also Read: Vivah Rekha: ജീവിത പങ്കാളിയെ കുറിച്ചുള്ള രഹസ്യമറിയാം നിങ്ങളുടെ കൈപ്പത്തിയിൽ നിന്നും!

സീറോ-മലബാർ സഭയിലെ ആരാധനാക്രമ പ്രശ്നത്തിൽ വിമത വിഭാഗത്തിന് നേതൃത്വം നൽകുന്ന ആർച്ച്ബിഷപ്പ് ആന്റണി കരിയിലിനോട് സ്ഥാനം ഒഴിഞ്ഞ് ആശ്രമ ജീവിതം സ്വീകരിക്കാനായിരുന്നു ഫ്രാൻസീസ് മാർപാപ്പയുടെ ഉത്തരവ്. ഇതോടെ വലിയ വിവാദങ്ങൾക്കായാണ് സഭയിൽ തുടക്കമായത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News