Sabarimala: ശബരിമല ഭക്തിസാന്ദ്രം; തങ്ക അങ്കി ചാർത്തി ദീപാരാധന

Sabarimala: ശരണ മന്ത്രങ്ങളുമായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദീപാരാധനയ്ക്ക് ശേഷം സന്നിധാനത്തെത്തിയത്

Written by - Zee Malayalam News Desk | Last Updated : Dec 25, 2024, 07:19 PM IST
  • രാത്രി നട അടക്കും വരെ ദർശനത്തിന് എത്തുന്നവർക്ക് തങ്കയങ്കി ചാർത്തിയ അയ്യപ്പ വിഗ്രഹം കാണാം.
  • അത്താഴ പൂജയ്ക്ക് ശേഷം തങ്ക അങ്കി അഴിച്ചുവെക്കും.
  • നാളെ ഉച്ചക്ക് 12.30 നും ഒരു മണിക്കും ഇടയിലാണ് തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ
Sabarimala: ശബരിമല ഭക്തിസാന്ദ്രം; തങ്ക അങ്കി ചാർത്തി ദീപാരാധന

ശബരിമല സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി തങ്ക അങ്കി ചാർത്തി ദീപാരാധന. ശരണ മന്ത്രങ്ങളുമായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദീപാരാധനയ്ക്ക് ശേഷം സന്നിധാനത്തെത്തിയത്. മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വൈകിട്ട് 6:34 നാണ് സന്നിധാനത്ത് എത്തിയത്. ‍ഡിസംബർ 22 ഞായറാഴ്ച്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്.

വൈകീട്ട് 5 മണിക്ക് ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം ശരംകുത്തിയില്‍ വെച്ച് തങ്ക അങ്കി ഏറ്റുവാങ്ങി. വിശ്രമത്തിന് ശേഷം അവിടെനിന്നു യാത്ര ആരംഭിച്ചു. സന്നിധാനത്ത് എത്തിച്ചേർന്ന തങ്ക അങ്കി ഘോഷയാത്രയെ കൊടിമരച്ചുവട്ടിൽവെച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പിഎസ് പ്രശാന്തും അംഗങ്ങളും അടക്കമുള്ളവർ ചേർന്നു സ്വീകരിച്ചു. സന്നിധാനത്ത് ഏറ്റുവാങ്ങിയ ശേഷം വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടത്തി. 

രാത്രി നട അടക്കും വരെ ദർശനത്തിന് എത്തുന്നവർക്ക് തങ്കയങ്കി ചാർത്തിയ അയ്യപ്പ വിഗ്രഹം കാണാം. അത്താഴ പൂജയ്ക്ക് ശേഷം തങ്ക അങ്കി അഴിച്ചുവെക്കും. നാളെ ഉച്ചക്ക് 12.30 നും ഒരു മണിക്കുംനഇടയിലാണ് തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ. നാളെ രാത്രി നടയടക്കുന്നതോടെ മണ്ഡലകാല തീർത്ഥാടനം അവസാനിക്കും. 

തിരുവിതാംകൂർ രാജകുടുംബം അയ്യപ്പന് സമർപ്പിച്ച തങ്ക അങ്കി ചാർത്തിയുള്ള പൂജയാണ് ഈ ദിവസത്തെ പ്രത്യേകത. വർഷത്തിൽ ഒരിക്കൽ മാത്രമേ തങ്കയങ്കി ശബരിമല സന്നിധാനത്ത് കൊണ്ടുവരികയുള്ളൂ. മണ്ഡലപൂജയ്ക്ക് തലേ ദിവസം വൈകീട്ട് ദീപാരാധനക്കും മണ്ഡലപൂജ സമയത്തും മാത്രമേ തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തൂ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News