വയനാട്: ജില്ലയില് കടുവയുടെ ആക്രമണം രൂക്ഷമാകുന്നു. തിരുനെല്ലി പനവല്ലിയിൽ രണ്ടു കർഷകവീടുകളിൽ കടുവ പശുക്കളെ ആക്രമിച്ചു. ഒന്നിന്നെ കൊന്നു. വരകിൽ വിജയൻ്റെ എട്ട് മാസം പ്രായമുള്ള പശുക്കിടാവിനെ കൊല്ലുകയും, പുളിക്കൽ റോസയുടെ പശുക്കിടാവിനെ പരിക്കേൽപ്പിക്കുകയും ചെയ്തു.
അതേസമയം കണ്ണൂരിൽ ഭിന്നശേഷിക്കാരനായ പതിനൊന്നുകാരനെ തെരുവുനായ കടിച്ചു കൊന്നു. കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം നടന്നത്. നിഹാൽ നൗഷാദ് എന്ന ഭിന്നശേഷിക്കാരനായ കുട്ടിയ്ക്കാണ് ഈ രീതിയിൽ ദാരുണാന്ത്യം ഉണ്ടായത്. കുട്ടിയെ ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് വീട്ടിൽ നിന്നും കാണാതായത്. വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ചോരവാർന്ന നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.
ALSO READ: വിൻ-വിൻ ഭാഗ്യക്കുറിയുടെ 75 ലക്ഷം രൂപ ആര് നേടും? ഫലം ഉടൻ
സംസാരശേഷിയില്ലാത്ത നിഹാലിനെ കാണാനില്ലെന്നറിഞ്ഞതിനെ തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചോര വാർന്ന് അനക്കമില്ലാത്ത നിലയിൽ കുട്ടിയെ കാണുന്നത്. നായ കടിച്ചുകൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം രാത്രി എട്ടരക്ക് ശേഷമാണ് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തുന്നത്. കുട്ടിയുടെ മുഖത്തും കൈകാലുകളിലുമൊക്കെ നായകൾ കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവുമുണ്ട്. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. സംസാര ശേഷിയില്ലാത്ത കുട്ടിയായതിനാൽ നായ കടിച്ചപ്പോഴും ഉറക്കെ നിലവിളിക്കാൻ കുട്ടിക്ക് സാധിച്ചിട്ടുണ്ടാകില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...