കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജനനീതിയെന്ന എൻ ജി ഒയാണ് ചീഫ് ജസ്റ്റിസിന് കത്ത് നൽകിയത്.
വിചാരണ കോടതി ജഡ്ജിയായ ഹണി എം. വർഗീസിനെ മാറ്റണമെന്നാണ് കത്തിൽ ആവിശ്യപ്പെടുന്നത്. ജഡ്ജിയെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും കത്തിൽ പറയുന്നു.
സംഘടനയുടെ ചെയർമാൻ എൻ പത്മനാഭൻ, സെക്രട്ടറി ജോർജ് പുളികുത്തിയിൽ എന്നിവരാണ് കത്ത് നൽകിയത്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്ന സാഹചര്യത്തിലാണ് കത്ത് നൽകിയതെന്ന് എൻ പത്മനാഭൻ സി മലയാളം ന്യൂസ്നോട് പറഞ്ഞു.ഇക്കാര്യത്തിൽ ധാരാളം തെളിവുകൾ കയ്യിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല ആർക്കാണെന്ന് അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് നീക്കിയതോടെ നടിയെ ആക്രമിച്ച കേസിന്റെയും അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയോ എന്നതിൽ വ്യക്തത നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം.
ഇക്കാര്യം വ്യക്തമാക്കി ഈ മാസം 19 നകം മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക് കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല നൽകിയിട്ടുണ്ടോ എന്നും അറിയിക്കണം. ബൈജു കൊട്ടാരക്കര നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...