ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 137 അടിയിലേക്ക് എത്തിക്കഴിഞ്ഞു. ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം പറയുന്നുണ്ടെങ്കിലും പെരിയാർ തീരത്തുള്ളവർക്ക് ആശങ്കയുടെ കൊടുമുടിയിലാണ്. വിഷയത്തിൽ പൊതു താത്പര്യ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
അണക്കെട്ടിൻറെ സുരക്ഷ മേൽനോട്ട സമിതിയുടെ കഴിവ് കേട്, ഡാം ബലപ്പെടുത്താൻ തമിഴ്നാട് സർക്കാർ ഒരുങ്ങാതിരുന്നത്. തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയുള്ളതാണ് ഹർജി. ജസ്റ്റിസ് എ.എം ഖാൻവിക്കർ അധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
ജലനിരപ്പ് 139 അടിയായി നിലനിർത്തണം എന്നാണ് സംസ്ഥാന സർക്കാർ വിഷയത്തിൽ ആവശ്യപ്പെടുക. ഇതിനായി 2018ലെ കോടതി ഉത്തരവ് പാലിക്കാനും ആവശ്യപ്പെടും.നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് സൂചന.
ജലനിരപ്പ് 138-ലേക്ക് എത്തുകയാണ് ഇതോടെ രണ്ടാമത്ത മുന്നറിയിപ്പ് നൽകും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തണമെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു. 142 അടി വരെയെങ്കിലും വെള്ളം എത്താമെന്നാണ് കണക്കാക്കുന്നത്.
യു.എന്നിൻറെ സംഘടനകളിലൊന്ന് നടത്തിയ പഠനത്തിൽ ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടാണ് മുല്ലപ്പെരിയാറെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇ റിപ്പോർട്ടും കോടതിക്ക് മുന്നിലുണ്ട്. ലോകത്തിലെ ഇത്തരത്തിൽ പഴകിയ ആറ് അണക്കെട്ടുകളിൽ ഒന്നാമത് മുല്ലപ്പെരിയാറാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...