തൃശൂർ: കലാ രംഗത്തെ ജാതിയ വേർതിരിവുകൾ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ. ഗുരുവായൂരിൽ ചെമ്പൈ പുരസ്കാര സമർപ്പണവും സംഗീതോത്സവവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രി ഇപ്രകാരം പറഞ്ഞത്. കലക്ക് ജാതിയോ മതമോ ഇല്ലെന്ന് ചെമ്പൈ വൈദ്യനാഥ ഭാഗവതർ തെളിയിച്ചുവെന്നും അതിന് അദ്ദേഹത്തിന് കരുത്തായത് സംഗീതമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Also Read: വയനാട്ടിൽ അയൽവാസിയുടെ വെട്ടേറ്റ അഞ്ച് വയസുകാരൻ മരിച്ചു; പ്രതി അറസ്റ്റിൽ
മാത്രമല്ല ലോകത്തിന് വഴിക്കാട്ടിയായ കേരളത്തിന് കളങ്കമായി ചില ദുരാചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുവെന്നും അതുകൂടി ഇല്ലാതാവേണ്ടത് ആവശ്യമാണെന്നും പറഞ്ഞ മന്ത്രി ആർത്തിയാണ് പല ദുരാചാരങ്ങളുടെ പിറകിലെന്നും പറഞ്ഞു. നവോത്ഥാനത്തിന് ശേഷവും മനുഷ്യമനസ്സിനെ കൂടുതൽ നവീകരിക്കേണ്ടതുണ്ടെന്ന് പലതരത്തിലുള്ള വിവേചനങ്ങൾ തെളിയിക്കുന്നുവെന്ന് പറഞ്ഞ മന്ത്രി.ശബരിമലയിൽ എത്തുന്ന ഭക്തരിൽ ജാതിയും മതവുമില്ലെന്നത് അഭിമാനകരമാണെന്നും കറുത്തവസ്ത്രം ധരിച്ചും വെള്ള വസ്ത്രം ധരിച്ചും ലുങ്കിയെടുത്തും ശബരിമലയിൽ പലരും എത്തുന്നുവെന്നും അവരെയെല്ലാം സ്വാമിമാരായി കാണാനാകുന്നു എന്നതും അഭിമാനകരമാനിന്നും പറഞ്ഞു.
Also Read: രാഹുവിന്റെ രാശിമാറ്റം ഈ 3 രാശിക്കാർക്ക് നൽകും വൻ ധനവും പ്രശസ്തിയും!
രാജ്യത്ത് പലമാറ്റങ്ങളുമുണ്ടാകുന്നുണ്ട്. ദളിതായ വനിതയാണ് നമ്മുടെ പ്രസിഡന്റ് എന്നത് അഭിമാനമാകുമ്പോഴും സവർണ്ണ വിഭാഗമായ കുട്ടികൾക്കായി വെള്ളം നിറച്ച പാത്രം പ്രത്യേകം വെക്കുകയും അതിൽ തൊട്ടെന്ന് കാണിച്ച് ദളിത് പെൺക്കുട്ടിയെ അധ്യാപകൻ തന്നെ മർദ്ദിച്ചുകൊലപ്പെടുത്തുകയും ചെയ്യുമ്പോൾ ദളിത് വിഭാഗം മുന്നോട്ട് വന്നുവെന്ന് എങ്ങിനെ പറാനാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങിൽ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത മൃദംഗ വിദ്വാൻ തിരുവനന്തപുരം വി സുരേന്ദ്രന് സമ്മാനിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ അധ്യക്ഷത വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ചെങ്ങറ സുരേന്ദ്രൻ, മനോജ് ബി നായർ ,കെ ആർ ഗോപിനാഥ്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ചെമ്പൈ സബ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, എൻ.ഹരി, ഗുരുവായൂർ മണികണ്ഠൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...