Thrissur Puli Kali: തൃശൂരിൽ ഇത്തവണ പുലിക്കളിയും കുമ്മാട്ടിക്കളിയുമില്ല; തീരുമാനം വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ

Wayanad landslide: നാലാം ഓണ നാളായ സെപ്‌തംബർ18ന് ആയിരുന്നു ഇത്തവണ പുലിക്കളി നടത്താൻ തീരുമാനിച്ചിരുന്നത്. തൃശൂർ നഗരത്തിൽ കോർപറേഷന്റെ നേതൃത്വത്തിലാണ് പുളിക്കളി നടത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 9, 2024, 06:10 PM IST
  • തൃശൂർ കോർപ്പറേഷൻ പുലിക്കളിയും കുമ്മാട്ടിക്കളിയും റദ്ദാക്കി
  • വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ സർക്കാർ ആഘോഷങ്ങൾ വെട്ടിച്ചുരുക്കിയ സാഹചര്യത്തിലാണ് തീരുമാനം
Thrissur Puli Kali: തൃശൂരിൽ ഇത്തവണ പുലിക്കളിയും കുമ്മാട്ടിക്കളിയുമില്ല; തീരുമാനം വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ

തൃശൂർ: നാലാം ഓണ നാളിൽ ഇത്തവണ തൃശ്ശൂരിൽ പുലിക്കളിയും കുമ്മാട്ടിക്കളിയും ഇല്ല. വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ സർക്കാർ ആഘോഷങ്ങൾ വെട്ടിച്ചുരുക്കിയ തീരുമാനത്തോട് അനുബന്ധിച്ചാണ് തൃശൂർ കോർപ്പറേഷൻ പുലിക്കളിയും കുമ്മാട്ടിക്കളിയും റദ്ദാക്കിയത്.

തൃശൂർ നഗരത്തിൽ കോർപറേഷന്റെ നേതൃത്വത്തിൽ നാലാം ഓണ നാളായ സെപ്‌തംബർ18ന് ആയിരുന്നു ഇത്തവണ പുലിക്കളി നടത്താൻ തീരുമാനിച്ചിരുന്നത്. ഇത്തവണ 11 ടീമുകളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഇവർക്കുള്ള സമാനത്തുകകൾ വർദ്ധിപ്പിക്കുന്നതടക്കമുള്ള  തീരുമാനങ്ങൾ കോർപ്പറേഷൻ പ്രഖ്യാപിച്ചിരുന്നു.

ഓണാഘോഷ പരിപാടികളും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കുകയും ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലിൽ നടത്താനിരുന്ന 70-ാമത് നെഹ്റുട്രോഫി വള്ളംകളി മാറ്റിവയ്ക്കുകയും ചെയ്ത് സംസ്ഥാന സർക്കാർ മുൻപ് ഉത്തരവിറക്കിയിരുന്നു.

ALSO READ: വയനാട് നെന്മേനിയിൽ ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടതായി നാട്ടുകാർ; ഭൂചലനമെന്ന് സംശയം, ജനങ്ങളെ ഒഴിപ്പിക്കുന്നു

അതേസമയം, വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് ശബ്ദവും മുഴക്കവും കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ട പ്രദേശങ്ങളിലെ ജനവാസ മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി ജില്ലാ കളക്ടർ ഡിആർ മേഘശ്രീ അറിയിച്ചു.

നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, അമ്പലവയൽ വില്ലേജിലെ ആർ.എ.ആർ.എസ്, മാങ്കോമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാൻ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയിൽ നിന്നും ശബ്ദവും മുഴക്കവും കേട്ടതെന്ന് ജില്ലാ അടിയന്തകാര്യ നിർവഹണ വിഭാഗം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News