Child missing case: കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞില്ല; തട്ടിക്കൊണ്ട് പോയത് തന്നെയെന്ന് പോലീസ്

Thiruvananthapuram child missing case: രാത്രി 10നും 1:20 നും ഇടയിലാണ് കുഞ്ഞിനെ കാണാതായത്. 

Written by - Zee Malayalam News Desk | Last Updated : Feb 19, 2024, 07:40 PM IST
  • മണിക്കൂറുകൾ കഴിഞ്ഞിട്ടും കുഞ്ഞിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
  • കുട്ടിയെ കണ്ടെത്താനുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
  • വ്യക്തമായ ലീഡിലേക്ക് എത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
Child missing case: കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞില്ല; തട്ടിക്കൊണ്ട് പോയത് തന്നെയെന്ന് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ രണ്ട് വയസ്സുകാരിയെ ഇതുവരെ കണ്ടെത്താനായില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും കുഞ്ഞിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

കുട്ടിയെ സംബന്ധിച്ച് വ്യക്തമായ ലീഡിലേക്ക് എത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കുട്ടിയുടെ സഹോദരൻ്റെ മൊഴി വീണ്ടുമെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടാതെ കുട്ടിയുടെ അമ്മയുടെയും മൂത്ത സഹോദരൻ്റെയും മൊഴിയും എടുക്കും. കുട്ടിയെ തട്ടിക്കൊണ്ടുപോയത് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

ALSO READ: സുരേഷ് ഗോപി നല്ല സിനിമാനടൻ, തൃശ്ശൂരിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകും- ടി.എൻ പ്രതാപന്‍

കുഞ്ഞിനെ കാണാതായത് രാത്രി 10നും 1:20 നും ഇടയിലെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കളുടെ മൊഴിയിൽ അവ്യക്തത ഉണ്ടെങ്കിലും സംശയിക്കേണ്ടതില്ലെന്നാണ് നിഗമനം. മണിക്കൂറുകൾ പിന്നിട്ടിട്ടും കുഞ്ഞിനെ കാണാൻ കഴിയാത്തതിനാൽ തിരച്ചിൽ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു. രണ്ട് വയസ്സുകാരിയെ കാണാതായിട്ട് 19 മണിക്കൂർ പിന്നിടുന്ന സാഹചര്യത്തിൽ ഡ്രോൺ ഉപയോഗിച്ച് അന്വേഷിക്കാനാണ് പോലീസ് തീരുമാനം. 

വയനാട്ടില്‍ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിച്ച് ഗവർണർ 

കൽപ്പറ്റ: വയനാട്ടില്‍ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജില്ലയിലെ വന്യമൃഗ ശല്യത്തെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിനെ അറിയിക്കുമെന്നും വനനിയമഭേദഗതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ഗവര്‍ണ്ണര്‍ നാട്ടുകാർക്ക് ഉറപ്പു നൽകി. അതിനിടെ, വന്യജീവി ആക്രമണ ഭീഷണിയുമായി ബന്ധപ്പെട്ട് നാളെ വയനാട്ടിൽ വിവിധ വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും.

കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ പടമലയിലെ അജീഷിൻ്റെ വീട്ടിലായിരുന്നു ഗവർണറുടെ ആദ്യ സന്ദർശനം. ബന്ധുക്കളുമായി സംസാരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എല്ലാ സഹായവും ഉറപ്പുനൽകി. സ്ഥലത്ത് എത്തിയ നാട്ടുകാരും വന്യജീവി ആക്രമണ ഭീഷണിയും ആശങ്കയും ഗവർണറെ അറിയിച്ചു. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വകുപ്പ് താല്ക്കാലിക വാച്ചർ പാക്കത്തെ പോളിൻ്റെ വീട്ടിലാണ് ഗവർണർ പിന്നീട് എത്തിയത്. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ പാക്കം കാരേരി കോളനിയിലെ വിദ്യാർത്ഥി ശരത്തിനെയും ഗവർണർ സന്ദർശിച്ചു. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരിയിലെ പ്രജീഷിൻ്റെ കുടുംബത്തയും സന്ദർശിച്ചു. പിന്നീട് മാനന്തവാടി ബിഷപ്പ് ഹൗസിൽ എത്തിയ ഗവർണർ ബിഷപ് മാർ ജോസഫ് പൊരുന്നേടവുമായി കൂടിക്കാഴ്ച നടത്തി.

വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങി ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​വു​ന്ന സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ വ​നം മ​ന്ത്രി​യോ മു​ഖ്യ​മ​ന്ത്രി​യോ വ​യ​നാ​ട്ടി​ൽ എ​ത്തി​യി​ല്ലെ​ന്ന വി​മ​ർ​ശ​നം ശ​ക്ത​മാ​ണ്. ഇ​തി​നി​ടെ​യാ​ണ്​ സ​ർ​ക്കാ​റി​നെ​തി​രെ പോ​ർ​മു​ഖം തു​റ​ന്ന്​  ഗ​വ​ർ​ണ​ർ ജില്ലയിലെത്തിയത്. ​ ഗ​വ​ർ​ണ​റു​ടെ സ​ന്ദ​​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ർ​ശ​ന സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ്​ ജില്ലയിൽ പൊ​ലീ​സ്​ ഒ​രു​ക്കിയത്. ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിച്ച് വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ ഇന്നലെ എം.പി രാഹുൽ ഗാന്ധി  എത്തിയിരുന്നു. അതെസമയം നാട്ടുകാരുടെ പ്രതിഷേധം തുടരുന്നതിനിടെ മന്ത്രിമാരുടെ അധ്യക്ഷതയിൽ വയനാട്ടിൽ നാളെ സർവകക്ഷി യോഗം ചേരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News