തിരുവനന്തപുരത്ത് ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ച ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി

ആംബുലൻസിന്റെ ചിലവ് കേരള സർക്കാർ തന്നെ വഹിക്കും. കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകി തൊഴിൽ മന്ത്രി വി ശിവൻകുട്ടി.

Written by - Zee Malayalam News Desk | Last Updated : Oct 19, 2021, 04:23 PM IST
  • കേരള സർക്കാർ ഏർപ്പാടാക്കിയ ആംബുലൻസിലാണ് മൃതദേഹം ജാർഖണ്ഡിലേയ്ക്ക് (Jharkhand) കൊണ്ടുപോയത്.
  • ആംബുലൻസിന്റെ ചിലവ് കേരള സർക്കാർ തന്നെ വഹിക്കും.
  • കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകി തൊഴിൽ മന്ത്രി വി ശിവൻകുട്ടി.
തിരുവനന്തപുരത്ത് ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ച ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി

Thiruvananthapuram : കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോടിൽ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ച ജാർഖണ്ഡ് സ്വദേശി നഗർദീപ് മണ്ഡലിന്റെ മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടു പോയി. കേരള സർക്കാർ ഏർപ്പാടാക്കിയ ആംബുലൻസിലാണ് മൃതദേഹം ജാർഖണ്ഡിലേയ്ക്ക് (Jharkhand) കൊണ്ടുപോയത്. 

ആംബുലൻസിന്റെ ചിലവ് കേരള സർക്കാർ തന്നെ വഹിക്കും. കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകി തൊഴിൽ മന്ത്രി വി ശിവൻകുട്ടി.

ALSO READ : Kerala Heavy Rain Alert : നാളെയും മറ്റെന്നാളും കേരളത്തില്‍ വ്യാപക മഴ, മലയോരപ്രേദേശങ്ങളില്‍ അതിശക്തമായ മഴ IMD പ്രവചനം

വി ശിവൻകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി. ജില്ലാ കളക്ടർ നവജ്യോത് ഖോസ ഐ എ എസ്, ലേബർ കമ്മീഷണർ ഡോ. എസ്. ചിത്ര ഐ എ എസ്, തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ എന്നിവരും മന്ത്രിക്കൊപ്പമെത്തി മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

ALSO READ : Idukki Dam: 2018ലെ ഓർമയിൽ ചെറുതോണി; ​ജാ​ഗ്രതയോടെ ജനങ്ങൾ

നഗർദീപിന്റെ കുടുംബത്തിന് എല്ലാ വിധ സഹായവും നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി സഹോദരനെ നേരിൽ കണ്ടറിയിച്ചു . തൊഴിൽ വകുപ്പിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നഗർദീപിന്റെ കുടുംബത്തിന് ധനസഹായം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News