പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇറാനിലേക്ക് അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. ഇറാന് നേരെ ഇസ്രയേൽ പ്രത്യാക്രമണം നടത്താൻ സാധ്യതയുള്ള സാഹചര്യത്തിലാണ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അടിയന്തരഘട്ടത്തിൽ ഇറാനിലുള്ള ഇന്ത്യക്കാരോട് ടെഹ്റാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും വിദേശകാര്യമന്ത്രാലയം നിർദേശം നൽകി. ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം. നിലനിൽ ഇറാനിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം. അടയന്തരഘട്ടത്തിൽ ടെഹ്റാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
Travel advisory for Indian nationals regarding Iran:https://t.co/FhUhy3fA5k pic.twitter.com/tPFJXl6tQy
— Randhir Jaiswal (@MEAIndia) October 2, 2024
ALSO READ: മിസൈൽ ആക്രമണങ്ങൾക്കിടെ വെടിവയ്പ്; ജാഫയിൽ 6 പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്
ഇസ്രയേലിലെ ഇന്ത്യൻ എംബസിയും ഇസ്രയേലിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കാനും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാനും ഇന്ത്യൻ എംബസി നിർദേശം നൽകിയിരുന്നു. എംബസി ഹെൽപ് ലൈൻ ആരംഭിച്ചതായും അറിയിച്ചിരുന്നു.
ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടിയായി ഇറാൻ ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകിയത്. ഇറാന്റെ ആക്രമണത്തിന് ഉചിതമായ സമയത്ത് പ്രതികരിക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. ഇറാന്റെ ആക്രമണത്തിന് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.