Road Accident: തൃശൂരിൽ രണ്ടിടങ്ങളിൽ അപകടം: 3 മരണം

Road Accident In Thrissur: അപകടത്തിൽ മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ 19 വയസുള്ള മകൻ അബ്ദുൾഹസീബ്, കുന്നുങ്ങൽ അബ്ദുൾ റസാഖിന്റെ മകൻ ഹാരിസ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് 5 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. 

Written by - Ajitha Kumari | Last Updated : Sep 28, 2023, 12:06 PM IST
  • രണ്ട് സ്ഥലങ്ങളിലായുണ്ടായ അപകടങ്ങളിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
  • കാർ മരത്തിലിടിച്ച് തകർന്ന് രണ്ട് യുവാക്കൾ മരിച്ചു
  • ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു
Road Accident: തൃശൂരിൽ രണ്ടിടങ്ങളിൽ അപകടം: 3 മരണം

തൃശൂർ: തൃശൂരിൽ രണ്ട് സ്ഥലങ്ങളിലായുണ്ടായ അപകടങ്ങളിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. തൃശൂർ കയ്പമംഗലത്ത് ഇന്ന് പുലർച്ചെ ഏതാണ്ട് ഒരു മണിയോടെ കാർ മരത്തിലിടിച്ച് തകർന്ന് രണ്ട് യുവാക്കൾ മരിച്ചു. ഇവർ നബിദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങവെയായിരുന്നു അപകടം.  കാറിൽ 7 പേരാണ് കാറിലുണ്ടായിരുന്നത്.

Also Read: കോഴിക്കോട് കാര്‍ മതിലിൽ ഇടിച്ചുകയറി വിദ്യാർത്ഥി മരിച്ചു

അപകടത്തിൽ മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ 19 വയസുള്ള മകൻ അബ്ദുൾഹസീബ്, കുന്നുങ്ങൽ അബ്ദുൾ റസാഖിന്റെ മകൻ ഹാരിസ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് 5 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  സംഭവം അറിഞ്ഞെത്തിയ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Also Read: Cinnamon Water Benefits: ശരീരഭാരം കുറയ്ക്കാൻ രാവിലെ വെറും വയറ്റിൽ ഈ പാനീയം ആയിക്കോട്ടെ

രണ്ടാമത്തെ അപകടം സംഭവിച്ചത് തൃശൂർ മണ്ണുത്തി ആറാം കല്ലിലാണ്. ഇവിടെ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് തൽക്ഷണം മരിക്കുകയായിരുന്നു. പാണഞ്ചേരി സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. പുലർച്ചെ മുതൽ പെയ്യുന്ന ചാറ്റൽ മഴയ്ക്കിടെയാണ് അപകടങ്ങൾ ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News