Idukki Accident: ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒളിമ്പ്യൻ കെഎം ബീനാമോളുടെ സഹോദരി അടക്കം മൂന്ന് മരണം

ഒളിമ്പ്യൻ കെ.എം ബീനാ മോളുടെ സഹോദരിയും ഭർത്താവും സഞ്ചരിച്ച ജീപ്പ് നിയന്ത്രണം നഷ്ട്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു  

Written by - Zee Malayalam News Desk | Last Updated : Feb 22, 2025, 06:46 AM IST
  • പന്നിയാർകുട്ടി ഇടയോടിയിൽ ബോസ്, റീന എന്നിവരാണ് മരിച്ചത്.
  • നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.
  • വാഹനമോടിച്ച ഡ്രൈവറും മരിച്ചു.
Idukki Accident: ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒളിമ്പ്യൻ കെഎം ബീനാമോളുടെ സഹോദരി അടക്കം മൂന്ന് മരണം

ഇടുക്കി: പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒളിമ്പ്യൻ കെ.എം ബീനാ മോളുടെ സഹോദരിയും ഭർത്താവും, ജീപ്പ് ഡ്രൈവറും മരിച്ചു. പന്നിയാർകുട്ടി ഇടയോടിയിൽ ബോസ്, റീന എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനമോടിച്ച ഡ്രൈവർ എബ്രഹാമിനെ ഗുരുതര പരുക്കുകളോടെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് മരിച്ചു.

റീനയും ബോസും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ അടിമാലി ആശുപത്രിയിലാണുള്ളത്. അപകടത്തിൻ്റെ ശബ്ദം കേട്ട നാട്ടുകാർ പൊലീസിനെയും ഫയർ ഫോഴ്സിനെയും വിവരമറിയിച്ചു. നാട്ടുകാരും പൊലീസും ഫയർ ഫോഴ്‌സും ചേർ‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Also Read: ASHA Workers: 'ആശ വർക്കർമാരുടെ ക്ഷേമം ഉറപ്പാക്കണം'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

 

അതേസമയം ഇടുക്കി കട്ടപ്പനക്ക് സമീപം  കരിമ്പാനിപ്പടിയിൽ വാഹന അപകടത്തിൽ ഒരാൾ മരിച്ചു. വള്ളക്കടവ് തണ്ണിപ്പാറ റോബിൻ ജോസഫാണ് മരിച്ചത്. ഇയാൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറിൽ ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News