കൽപ്പറ്റ: വയനാട് പുൽപ്പള്ളി സുരഭിക്കവലയിൽ കടുവ ആടിനെ കൊന്നു. പാലമറ്റം സുനിലിന്റെ ആടിനെയാണ് കൊന്നത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇവിടെ കടുവയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾ കൊല്ലപ്പെടുന്നത്.
ഇന്നലെ രാത്രിയാണ് പാലമറ്റം സുനിലിന്റെ വീടിനു സമീപത്തെ കൂട്ടിൽ കെട്ടിയിരുന്ന ആടിനെ കടുവ ആക്രമിച്ച് കൊന്നത്. രാവിലെ കാണുമ്പോൾ പാതി ഭക്ഷിച്ച നിലയിലായിരുന്നു ജഡം. കഴിഞ്ഞയാഴ്ച താന്നിതെരുവ് ശോശാമ്മയുടെ പശുക്കിടാവിനെയും കടുവ കൊന്നിരുന്നു. ഒരു മാസത്തിനിടെ മാത്രം നാല് വളർത്തു മൃഗങ്ങളെയാണ് പ്രദേശത്ത് കടുവ കൊന്നത്. ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ എത്രയും വേഗം മയക്കുവെടി വെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ചെതലയം റേഞ്ച് ഓഫീസ് ഉപരോധിച്ചു.
പ്രദേശത്ത് ആക്രമണം നടത്തുന്നതെല്ലാം ഒരു കടുവയാണെന്ന് വലപാലകർ സ്ഥിരീകരിച്ചു. കടുവക്കായി പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പിടികൂടാൻ ആകാതായതോടെ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ.
അതേസമയം, വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടുകയാണ് വയനാടൻ ജനത. പുൽപ്പള്ളി ഇരുളത്ത് മലയണ്ണാന്റെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. പുൽപ്പള്ളി ഇരുളം മിച്ചഭൂമിക്കുന്നിൽ വാസുവിൻ്റെ വീടിനുള്ളിൽ കയറിയ മലയണ്ണാനാണ് നാല് പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
0വാസുവിന് പുറമെ വീട്ടിലുണ്ടായിരുന്ന ഗോപി, സീമന്തിനി, ബിന്ദു എന്നിവർക്കാണ് പരിക്കേറ്റത്. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.