തിരുവനന്തപുരം: കേരളത്തിൽ ട്രെയിൻ സമയങ്ങളിൽ മാറ്റം. 17 മുതല്‍ 19 വരെ സംസ്ഥാനത്ത് ട്രെയിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
പൂങ്കുന്നം, തൃശൂര്‍ യാര്‍ഡുകളില്‍ നവീകരണം നടക്കുന്നതിനാല്‍ നവംബര്‍ 17 മുതല്‍ 19 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് അറിയിപ്പ്. മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. ആറ് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കും. മൂന്ന് ട്രെയിനുകള്‍ വൈകും.
റദ്ദാക്കുന്നവ
06449 എറണാകുളം -ആലപ്പുഴ (നവംബര്‍ 18)
06452 ആലപ്പുഴ-എറണാകുളം (18)
06017 ഷൊര്‍ണൂര്‍-എറണാകുളം മെമു (18)
ഭാഗികമായി റദ്ദാക്കുന്നവ
ഗുരുവായൂര്‍-തിരുനന്തപുരം ഇന്റര്‍സിറ്റി (06341 ) 17നും 18 നും തൃശൂരില്‍നിന്ന് തുടങ്ങും.
പുനലൂര്‍ -ഗുരുവായൂര്‍ (06327) 16നും 17 നും തൃശൂരില്‍ അവസാനിപ്പിക്കും.
ഗുരുവായൂര്‍-പുനലൂര്‍ (06328) 18ന് തൃശൂരില്‍നിന്ന് യാത്ര തുടങ്ങും.
17 ന്െചന്നൈ-ഗുരുവായൂര്‍ (06127) തൃശൂരില്‍ അവസാനിപ്പിക്കും.
17 ന് കാരയ്ക്കല്‍-എറണാകുളം (06187) വടക്കാഞ്ചേരിയില്‍ അവസാനിപ്പിക്കും.
കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി (06306) 19ന് െഷാര്ണൂരില് യാത്ര അവസാനിപ്പിക്കും.
Also Read: Indian Railways: ഓൺലൈൻ ടിക്കറ്റുകൾക്കായി IRCTC പുതിയ നിയമങ്ങൾ കൊണ്ടുവന്നു, ശ്രദ്ധിക്കുക!
വൈകുന്നവ:
16 ന് ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം ജങ്ഷന് മംഗള സ്പെഷല്‍ (02618) യാത്രമധ്യേ 25 മിനിറ്റ് വൈകും.
18 നുള്ള എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി (06305) വഴിമധ്യേ 10 മിനിറ്റ് വൈകും.
18 ന് കൊച്ചുവേളി-ലോകമാന്യതിലക് സൂപ്പര്‍ ഫാസ്റ്റ് (01214) വഴിമധ്യേ 50 മിനിറ്റ് വൈകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...