കാലംതെറ്റി മഴയെത്തി; തേന്‍ ഉത്പാദനം സംസ്ഥാനത്ത് വൻതോതിൽ ഇടിഞ്ഞു

ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലെല്ലാം തേനീച്ചക്കൃഷി വൻ തോതിൽ നടക്കുന്നുണ്ട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് സാധാരണ വിളവെടുപ്പുകാലം. എന്നാൽ, ഈ സമയത്ത് വേനൽമഴ പെയ്തതോടെ പൂവും പൂമ്പൊടിയും ഇല്ലാതായി. ഉത്പാദനം മൂന്നിലൊന്നായി കുറഞ്ഞു.

Edited by - Zee Malayalam News Desk | Last Updated : Sep 28, 2022, 04:54 PM IST
  • ഒരു തേനീച്ചപ്പെട്ടിയ്ക്കുള്ളിൽനിന്ന് ശരാശരി 10-12 കിലോവരെ തേനാണ് കിട്ടാറുള്ളത്.
  • പൂവും പൂമ്പൊടിയുമില്ലാത്തതിനാൽ കർഷകർ പഞ്ചസാര ലായനിയാണ് തീറ്റയായി നൽകിയത്.
  • വർഷകാല സംഭരണത്തിനായി ഒരു കൂട്ടിലേക്ക് ഒന്നരക്കിലോയോളം പഞ്ചസാരയും വേണം.
കാലംതെറ്റി മഴയെത്തി; തേന്‍ ഉത്പാദനം സംസ്ഥാനത്ത് വൻതോതിൽ ഇടിഞ്ഞു

കോട്ടയം: തേൻ ഉത്പാദനം വൻതോതിൽ കുറഞ്ഞതോടെ കോട്ടയം ജില്ലയിലെ ആയിരക്കണക്കിന് തേനീച്ച കർഷകർ പ്രതിസന്ധിയിൽ. കാലംതെറ്റിയെത്തിയ വേനൽ മഴയാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് തേൻ ഉത്പാദനം ഗണ്യമായി കുറച്ചത്. ഹോർട്ടികോർപ്പ്, റബ്ബർ ബോർഡ്, ഖാദി ബോർഡ് എന്നിവരുടെ പ്രോത്സാഹനം ഏറിയതോടെയാണ് തേനീച്ചക്കൃഷി സംസ്ഥാനത്ത് വ്യാപകമായത്. 

ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലെല്ലാം തേനീച്ചക്കൃഷി വൻ തോതിൽ നടക്കുന്നുണ്ട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് സാധാരണ വിളവെടുപ്പുകാലം. എന്നാൽ, ഈ സമയത്ത് വേനൽമഴ പെയ്തതോടെ പൂവും പൂമ്പൊടിയും ഇല്ലാതായി. ഉത്പാദനം മൂന്നിലൊന്നായി കുറഞ്ഞു. ഒരു തേനീച്ചപ്പെട്ടിയ്ക്കുള്ളിൽനിന്ന് ശരാശരി 10-12 കിലോവരെ തേനാണ് കിട്ടാറുള്ളത്. 

Read Also: പിഎഫ്ഐ നിരോധനം: ഐഎൻഎല്ലും പ്രതിരോധത്തിൽ, മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെയും ആരോപണങ്ങൾ

ഇക്കുറി മൂന്ന് മുതൽ 5 വരെ കിലോയാണ് കിട്ടിയതെന്ന് കർഷകർ പറയുന്നു. ചില പെട്ടികളിൽനിന്ന് കഷ്ടിച്ച് രണ്ടുകിലോ തേൻമാത്രമാണ് കിട്ടിയത്. പൂവും പൂമ്പൊടിയുമില്ലാത്തതിനാൽ കർഷകർ പഞ്ചസാര ലായനിയാണ് തീറ്റയായി നൽകിയത്. ഒരുമാസം മൂന്ന് പ്രാവശ്യം ഇത്തരത്തിൽ തീറ്റ നൽകണം. 

വർഷകാല സംഭരണത്തിനായി ഒരു കൂട്ടിലേക്ക് ഒന്നരക്കിലോയോളം പഞ്ചസാരയും വേണം. പഞ്ചസാരയുടെ വിലവർധന, തൊഴിലാളികളുടെ കൂലി, അധ്വാനം എല്ലാം കഴിഞ്ഞാൽ കാര്യമായ മെച്ചം കിട്ടുന്നില്ലെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News