ആലപ്പുഴ : പുന്നമട കായലിൽ തുഴയെടുത്ത് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഇടയിലാണ് ആലപ്പുഴയിൽ രാഹുൽ ചുണ്ടൻ വള്ളം തുഴഞ്ഞത്. കെ.സി. വേണുഗോപാൽ അടക്കം കോൺഗ്രസിലെ മറ്റ് മുതിർന്ന നേതാക്കൾക്കൊപ്പമാണ് രാഹുൽ വള്ളംകളി പ്രദർശന മത്സരത്തിൽ പങ്കെടുത്തത്.
മൂന്ന് ചുണ്ടൻ വള്ളങ്ങൾ ഒരുമിച്ച് പ്രതീകാത്മക മത്സരവും നടന്നു. രാഹുൽ ഗാന്ധിയെ ഓൾ കേരളാ സ്നേക് ബോട്ടേഴ്സ് അസോസിയേഷനാണ് തുഴച്ചിൽക്കാർക്കൊപ്പമാണ് ചുണ്ടൻ വള്ളത്തിലേക്ക് ക്ഷണിച്ചത്. ചുണ്ടൻ വള്ളത്തിന്റെ നടുഭാഗത്തിരുന്ന തുഴച്ചിൽക്കാർക്കൊപ്പം ഇരുന്ന് ആവേശത്തിൽ തുഴയുന്ന രാഹുലിനെ കാണാൻ സാധിക്കും.
കൂടാതെ രാഹുൽ ഗാന്ധി വിനോദ സഞ്ചാര മേഖലയിലെ സംരംഭകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. നിലവിൽ ഭാരത് ജോഡോ യാത്ര മൂന്നാം ദിനവും പര്യടനം തുടരുകയാണ്.
#WATCH | Congress MP Rahul Gandhi participates in a snake boat race exhibition in Punnamada lake of Kerala pic.twitter.com/GnLIVqEAy2
— ANI (@ANI) September 19, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...