സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് വീഡിയോകളാണ്. ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും വീഡിയോകൾ കാണാനാണ്. ജീവിതത്തിലെയും ജോലിയിലെയും ടെൻഷനും സ്‌ട്രെസും ഒക്കെ മാറ്റാൻ പലപ്പോഴും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ആളുകളുടെ ശ്രദ്ധ നേടുന്ന വീഡിയോകളിൽ സിനിമകളിലെ കോമഡി സീനുകളും, ഇൻസ്റ്റാഗ്രാം റീലുകളും, വിവാഹത്തിന്റെ വീഡിയോകളും, മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടാറുണ്ട്. വിവാഹ വേദികളിലെ സന്തോഷവും കുസൃതികളും ഒക്കെയാണ് ആളുകൾ വിവാഹ വീഡിയോകൾ ഇഷ്ടപെടാനുള്ള കാരണം. വീട്ടിൽ വളർത്തുന്നതും വന്യ മൃഗങ്ങളുടെയും ഒക്കെ കുസൃതികളും കഴിവുകളും ഒക്കെ കാണാനുള്ള ആഗ്രഹമാണ് ഇത്തരം മൃഗങ്ങളുടെ വീഡിയോകൾ ശ്രദ്ധ നേടാൻ കാരണം. ഇപ്പോൾ ഒരു ആനയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
കരയിൽ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവികളാണ് ആനകൾ. ഒരു ആന പൂർണ വളർച്ചയെത്താൻ 16 വർഷങ്ങൾ എടുക്കും. എന്നാൽ 20 വർഷങ്ങൾ വരെ ആനയുടെ വളർച്ച തുടരും. പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വരെ വെള്ളവും അകത്താക്കാറുണ്ട്. ആഫ്രിക്കൻ ആനകളെ അപേക്ഷിച്ച് ഏഷ്യൻ ആനകൾക്ക് സൗന്ദര്യം കൂടുതലാണ്. ഇവയ്ക്ക് ശരാശരി 20-21അടി നീളവും 6-12അടി ഉയരവും 5000കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും. സസ്തനികളിൽ ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലം ആനകളുടേതാണ്. 630 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം അതായത് ഇരുപത്തിയൊന്ന് മാസം മുതൽ ഇരുപത്തിരണ്ട് മാസം വരെയാണ് ആനകളുടെ ഗർഭക്കാലം. ജനിച്ച് ഒരു വർഷത്തിന് ശേഷം മാത്രമേ ആനകുട്ടികൾക്ക് തുമ്പികൈ നിയന്ത്രിക്കാൻ സാധിക്കൂ.
തമിഴ്നാട് അട്ടപ്പാടി അതിർത്തിയിൽ ജീപ്പ് യാത്രകാർക്ക് നേരെ പാഞ്ഞടുക്കുന്ന കാട്ടാനയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. തമിഴ്നാട് ഗോപനാരി അറക്കടവ് ഗ്രാമത്തിലേക്ക് ആദിവാസികൾ ജീപ്പിൽ സഞ്ചരിക്കുമ്പോഴായിരുന്നു പിടയാന പാഞ്ഞടുത്തത്. തമിഴ്നാട് തടാകത്തിലേക്ക് പോയിവരുന്ന പണിക്കാരാണ് ഇന്നലെ വൈകുന്നേരം കാട്ടാനയുടെ മുൻപിൽപ്പെട്ടത്. ജീപ്പിലെ യാത്രക്കാർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഈ പ്രദേശത്ത് ബസ് സൗകര്യമില്ലാത്തതിനാൽ ജീപ്പിനെ ആശ്രയിച്ചാണ് ഊരുകാർ യാത്ര ചെയ്യുന്നത്. വനാതിർത്തിയോട് ചേർന്നുള്ള ആദിവാസി ഊരുകളിൽ കാട്ടാന ശല്യം രൂക്ഷമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...