Welfare Pension Fraud: ബിഎംഡബ്ല്യു കാറുള്ളവർക്കും ക്ഷേമ പെൻഷൻ! വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ധനവകുപ്പ്

Welfare Pension Fraud: കോട്ടയ്ക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ 42 ​ഗുണഭോക്താക്കളിൽ 38 പേരും അന‍ഹരാണെന്ന് കണ്ടെത്തിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Nov 29, 2024, 04:29 PM IST
  • സാമൂഹ്യ സുരക്ഷ പെൻഷൻ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം
  • കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്ന് നിർദേശം
  • അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്
Welfare Pension Fraud: ബിഎംഡബ്ല്യു കാറുള്ളവർക്കും ക്ഷേമ പെൻഷൻ! വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ധനവകുപ്പ്

സാമൂഹ്യ സുരക്ഷ പെൻഷൻ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ അർഹത സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ്‌ അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കാൻ ഭരണ വകുപ്പുകൾക്കാണ്‌ നിർദേശം നൽകിയത്‌.

ഇതുമായതി ബന്ധപ്പെട്ട്‌ സ്വീകരിക്കുന്ന തുടർ നടപടികൾ അടിയന്തിരമായി റിപ്പോർട്ട്‌ ചെയ്യാനും ധനവകുപ്പ്‌ നിർദേശിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും നിർദേശമുണ്ട്.

Read Also: സൗബിന് കുരുക്ക് മുറുകുന്നു; പറവ ഫിലിംസ് ഓഫീസിൽ വീണ്ടും ആ​ദായ നികുതി വകുപ്പ്

കോട്ടയ്ക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച്‌ മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ്‌ വിജിലൻസ്‌ ആന്റി കറപ്‌ക്ഷൻ ബ്യൂറോയുടെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഏഴാം വാർഡിലെ 42 ​ഗുണഭോക്താക്കളിൽ 38 പേരും അന‍ഹരാണെന്ന് കണ്ടെത്തിയിരുന്നു. ഒരാൾ മരണപ്പെട്ടു. 

അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. ബിഎംഡബ്ല്യു കാർ ഉടമകൾ പെൻഷൻ പട്ടികയിൽ ചേ‍ർക്കപ്പെട്ടിട്ടുണ്ട്. ചില ക്ഷേമ പെൻഷൻകാരുടെ വീടുകളിൽ എയർ കണ്ടീഷണർ ഉൾപ്പെടെ സുഖ സൗകര്യങ്ങളുമുണ്ട്‌. ഭാര്യയോ ഭർത്താവോ സർവീസ്‌ പെൻഷൻ പറ്റുന്നവരും ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട്. 2000 ചതുരശ്ര അടി തറ വിസ്‌തൃതിയിലും കൂടുതൽ വലുപ്പമുള്ളതാണ് മിക്കവരുടെയും വീട്‌.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News