Wild Elephant Attack: ആറുമാസത്തിനിടെ ഇത് മൂന്നാം തവണ; ആനയിറങ്കലിൽ റേഷൻ കടയ്ക്ക് നേരെ അരിക്കൊമ്പന്റെ ആക്രമണം

Eelephant Attack in Idukki: സമീപത്തെ ലയത്തിലെ രണ്ട് വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ വീടിന്റെ ഭിത്തിക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Feb 17, 2023, 10:38 AM IST
  • ആറുമാസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് ആനയിറങ്കലിലെ റേഷൻ കടയ്ക്ക് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടാകുന്നത്.
  • വിതരണത്തിനായി എത്തിച്ച ആട്ട ആന ഭക്ഷിച്ചു.
  • തൊഴിലാളി ലയത്തിന് നേരെയും ആക്രമണം ഉണ്ടായി.
Wild Elephant Attack: ആറുമാസത്തിനിടെ ഇത് മൂന്നാം തവണ; ആനയിറങ്കലിൽ റേഷൻ കടയ്ക്ക് നേരെ അരിക്കൊമ്പന്റെ ആക്രമണം

ഇടുക്കി: ആനയിറങ്കലിൽ റേഷൻ കടയ്ക്ക് നേരെ വീണ്ടും അരികൊമ്പന്റെ ആക്രമണം. ആറുമാസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് ആനയിറങ്കലിലെ റേഷൻ കടയ്ക്ക് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടാകുന്നത്. വിതരണത്തിനായി എത്തിച്ച ആട്ട ആന ഭക്ഷിച്ചു. തൊഴിലാളി ലയത്തിന് നേരെയും ആക്രമണം ഉണ്ടായി. സമീപത്തെ ലയത്തിലെ രണ്ട് വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ഭിത്തിക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം, പൂപ്പാറയിൽ ചക്കകൊമ്പന്റെ ആക്രമണത്തിൽ വീട് ഭാഗികമായി തകർന്നിരുന്നു. പൂപ്പാറ മാസ് തിയേറ്ററിന് സമീപം ആൾ താമസം ഇല്ലാത്ത വീട്ടിലാണ് കഴിഞ്ഞ ദിവസം ചക്കകൊമ്പന്റെ ആക്രമണമുണ്ടായത്. ഏതാനും ദിവസങ്ങൾ മുൻപ് വരെ ഇവിടെ തൊഴിലാളികൾ കഴിഞ്ഞിരുന്നതാണ്. മേഖലയിലെ കാട്ടാന ആക്രമണം ഇല്ലാതാക്കുന്നതിനായി അരികൊമ്പനെ മയക്കു വെടി വെച്ച് പിടികൂടുന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും ഇതുവരെ തുടർ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. പന്നിയാറിലെ റേഷൻകടയ്ക്ക് ചുറ്റും സോളാർ ഫെൻസിങ് സ്ഥാപിച്ച് സംരക്ഷണം ഒരുക്കിയത് പോലെ, ആനയിറങ്കലിലും നടപടി ഉണ്ടാകുമെന്ന പ്രഖ്യാപനവും വാഗ്ദാനത്തിൽ ഒതുങ്ങി.

Also Read: Wild elephant attack: ഇടുക്കിയിൽ കാട്ടാന ശല്യം രൂക്ഷം; ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന പലചരക്ക് കട തകർത്തു

ഫെബ്രുരി 13ന് ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷനിൽ പുണ്യവേലിന്റെ പലചരക്കുകട കാട്ടാനക്കൂട്ടം തകർത്തിരുന്നു. പതിനാറാമത്തെ തവണയാണ് ഈ കടയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. രാത്രി 12 മണിയോടെ സ്ഥലത്തെത്തിയ ആനക്കൂട്ടം കടയുടെ മുൻ വാതിൽ തകർത്ത് കടയിൽ ഉണ്ടായിരുന്ന അരി, ഗോതമ്പ്, പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ തുടങ്ങിവയെല്ലാം തിന്നു. രണ്ടു കുട്ടിയാനകൾ ഉൾപ്പെടെ അഞ്ച് ആനകളാണ് കട തകർത്തത്. ഇരുപതിനായിരം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ജനുവരി പത്തൊൻപതാം തിയതി ഇതേ കട കാട്ടാന തകർത്തിരുന്നു. പിന്നീട് നാട്ടുകാർ ആനക്കൂട്ടത്തെ കാട്ടിലേക്ക് വിരട്ടിയോടിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News