ലോക വനിതാ ദിനത്തോടാനുബന്ധിച്ച് തിരുവനന്തപുരം കോർപറേഷനിലെ വനിതാ ശുചീകരണ തൊഴിലാളികളെ വേൾഡ് മലയാളി കൗൺസിൽ കവടിയാർ ചാപ്റ്റർ (ട്രാവൻകൂർ പ്രോവിൻസ്) ആദരിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം ജവഹർ നഗർ ബി-കാൻഡി ബിൽഡിംഗ്സ് മുത്തൂറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് ആന്റണി തോമസ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ശൈലജ മുരളീധരൻ പ്രാർത്ഥനാഗാനം ആലപിച്ചു. എബ്രഹാം കെ. ജോർജ് ഏവർക്കും സ്വാഗതം അരുളി. മുഖ്യ അതിഥി ആയി പങ്കെടുത്ത അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി തിരുവനന്തപുരം നഗരത്തിന്റെ ശുചീകരണ സംവിധാനങ്ങളെ പ്രശംസിച്ചു. തുടർന്ന് ശുചീകരണ തൊഴിലാളികളായ വനിതകൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഡബ്ലുഎംസി ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള പരിപാടി ഉത്ഘാടനം ചെയ്തു. മുൻ അംബാസിഡർ ടി. പി. ശ്രീനിവാസൻ മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബൽ വൈസ് പ്രസിഡന്റ് ഷാജി മാത്യു, പ്രൊവിൻസ് പ്രസിഡന്റ് സാം ജോസഫ്, ഗ്ലോബൽ വിമൻസ് ഫോറം ചെയർപേഴ്സൺ തങ്കമണി ദിവാകരൻ, സെക്രട്ടറി തുളസിധരൻ നായർ, ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ശ്രീധർ, വാർഡ് കൗൺസിലർ സതി കുമാരി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജിതേഷ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടിക്ക് വേൾഡ് മലയാളി കൗൺസിലിന്റെ ഓണററിമെമ്പർഷിപ് സർട്ടിഫിക്കറ്റ് നൽകി. ചാപ്റ്റർ വൈസ് പ്രസിഡന്റ് രാജു ജോർജ് നന്ദി അറിയിച്ചു. ലക്ഷ്മി എം. കുമാരൻ പരിപാടിയുടെ അവതാരക ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...