Food poison: പൊരിച്ച ചിക്കനിൽ പുഴു; കാട്ടാക്കടയിൽ ഭക്ഷ്യ വിഷബാധ, ഹോട്ടൽ പൂട്ടാൻ നിർദ്ദേശം

Food poison in Kattakkada hotel: കാട്ടാക്കട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ഹോട്ടലിൽ നിന്ന് വാങ്ങിയ ഹാഫ് ചിക്കൻ ഫ്രൈയിലാണ് പുഴുക്കളെ കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Aug 29, 2024, 05:00 PM IST
  • ആരോഗ്യ വകുപ്പ് കാട്ടാക്കട ഐശ്വര്യ ഹോട്ടലിൽ പരിശോധന നടത്തി.
  • പരിശോധനയിൽ വൃത്തിഹീനമായി ഇടങ്ങൾ കണ്ടെത്തി.
  • വിൽപ്പനയ്ക്ക് വെച്ചിരുന്ന ഉപയോഗശൂന്യമായ ഭക്ഷണപദാർത്ഥങ്ങളും ആരോഗ്യ വകുപ്പ് കണ്ടെത്തി.
Food poison: പൊരിച്ച ചിക്കനിൽ പുഴു; കാട്ടാക്കടയിൽ ഭക്ഷ്യ വിഷബാധ, ഹോട്ടൽ പൂട്ടാൻ നിർദ്ദേശം

കാട്ടാക്കട: ഹോട്ടലിൽ നിന്നും വാങ്ങിയ പൊരിച്ച ചിക്കനിൽ ചത്ത പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് കാട്ടാക്കട ഐശ്വര്യ ഹോട്ടലിൽ പരിശോധന നടത്തി. പരിശോധനയിൽ വൃത്തിഹീനമായി ഇടങ്ങൾ കണ്ടെത്തി. വിൽപ്പനയ്ക്ക് വെച്ചിരുന്ന ഉപയോഗശൂന്യമായ ഭക്ഷണപദാർത്ഥങ്ങളും ആരോഗ്യ വകുപ്പ് കണ്ടെത്തി. ഉടമയ്ക്ക് ഭക്ഷ്യ വകുപ്പ് നോട്ടീസ് നൽകി. ഹോട്ടലിന്റെ പ്രവർത്തനം ഉടൻ നിറുത്തി ഒരു മണിക്കൂറിനുള്ളിൽ താഴിടാനും നിർദ്ദേശം നൽകി.  

ഒരു മണിക്കൂറിനുള്ളിൽ ഹോട്ടൽ അടയ്ക്കാതെ തുറന്നു പ്രവർത്തിച്ചാൽ പോലീസുമായി എത്തി പുതിയ താഴിട്ട് പൂട്ടും എന്നും അധികൃതർ ഹോട്ടൽ ഉടമക്ക് താക്കീത് നൽകി. ഈ ഹോട്ടൽ ആരോഗ്യ വിഭാഗത്തിൻ്റെ നിർദ്ദേശങ്ങൾ പാലിച്ച് ബോധ്യപ്പെടുത്തിയ ശേഷം പ്രവർത്തനം അനുവദിക്കൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 

ALSO READ: 'നഗ്ന ചിത്രങ്ങൾ നടി രേവതിയ്ക്ക് അയച്ചുകൊടുത്തു'; രഞ്ജിത്തിനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി യുവാവ്

കാട്ടാക്കട, കഞ്ചിയൂർക്കോണം, വാനറ തല വീട്ടിൽ അനിൽ ഇന്നലെ വൈകുന്നേരം 6.30യോടെ കാട്ടാക്കട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ഹോട്ടലിൽ എത്തി പൊരിച്ച രണ്ട് ഹാഫ് ചിക്കൻ വാങ്ങി. വീട്ടിൽ എത്തി കുട്ടികളുമൊത്ത് കഴിക്കുകയും ചെയ്‌തു. ഇതിനു ശേഷം ഓരോരുത്തർക്ക് അസ്വസ്ഥത ഉണ്ടായി ഛർദ്ദിക്കാൻ തുടങ്ങി. തുടർന്ന് ചിക്കൻ പരിശോധിച്ചപ്പോൾ ചത്ത പുഴുക്കളെ കണ്ടെത്തി. ഇതോടെ ഇവർ കാട്ടാക്കട ആശുപത്രിയിൽ എത്തി ചികിത്സ തേടി. ഭാര്യ അജിത, അനിലിന്റെ സഹോദരി ശാലിനി, ശാലിനിയുടെ മക്കളായ ശാലു (17), വർഷ (13) എന്നിവർ കാട്ടാക്കട ആശുപത്രിയിലും തുടർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലും ചികിത്സ തേടി. അനിൽ അറിയിച്ചത് അനുസരിച്ച് കാട്ടാക്കട പോലീസ് ഭക്ഷ്യ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. 

കാട്ടാക്കടയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് ഭക്ഷ്യ വകുപ്പിന്റെ പരിശോധന നടത്തുക. എന്നാൽ പട്ടണത്തിൽ നിരവധി ഹോട്ടകളും തട്ടുകടകളുമാണ് ഉള്ളത്. ഇവ ഏറെയും വൃത്തിഹീനമാണ്. എന്നാൽ അധികൃതർ പരിശോധനകൾക്ക് മുതിരാറുമില്ല. ഹോട്ടലുകളെ സംബന്ധിച്ച് നിരവധി പരാതികൾ ഉയരുന്നുണ്ട്. കോവിഡ് കാലങ്ങളിൽ നിരന്തരം പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ തുടർ പരിശോധനകൾ നിലച്ചു. ചില ഹോട്ടലുകളിൽ മിന്നൽ പരിശോധനകൾ നടത്തിയാൽ പട്ടണത്തിൽ ഒട്ടു മിക്ക കടകളും അടിച്ചിടേണ്ടി വരും എന്ന് നാട്ടുകാർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News