Youth Congress March: ലാത്തിച്ചാർജ് വീശി പൊലീസ്; വയനാട് യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം, പ്രതിഷേധം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ

കലക്ടറേറ്റ് പ്രധാന ​ഗേറ്റ് ബാരിക്കേഡ് ഉപയോ​ഗിച്ച് തടഞ്ഞപ്പോൾ മറ്റൊരു ഗേറ്റ് വഴി പ്രവർത്തകർ കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.   

Written by - Zee Malayalam News Desk | Last Updated : Nov 30, 2024, 02:24 PM IST
  • സ്ഥലത്ത് സമരം നടത്തുകയായിരുന്ന എൻജിഒ യൂണിയൻ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലും വാക്ക് തർക്കമുണ്ടായി.
  • തർക്കത്തിനിടെ പ്രവർത്തകരെ പിരിച്ച് വിടാൻ വേണ്ടിയും പൊലീസിന് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു.
Youth Congress March: ലാത്തിച്ചാർജ് വീശി പൊലീസ്; വയനാട് യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം, പ്രതിഷേധം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ

വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ നടത്തിയ പ്രതിഷേധത്തിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. കലക്ടറേറ്റിലെ ഗേറ്റ് തുറന്ന് അകത്ത് കയറാൻ പ്രവർത്തകർ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. പ്രവർത്തകർക്ക് നേരെ മൂന്ന് തവണ പൊലീസ് ലാത്തി വീശി. 

പ്രവർത്തകർ പ്രധാന ഗേറ്റ് കടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് ആദ്യം ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരുന്നു. എന്നാൽ ബാരിക്കേഡില്ലാത്ത മറ്റൊരു ഗേറ്റ് വഴി പ്രവർത്തകർ കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. 

Also Read: Bengaluru Vlogger Murder: ബെം​ഗളൂരു അപാർട്ട്മെന്റ് കൊലപാതകം; മായയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചെന്ന് ആരവിന്റെ മൊഴി

 

അതിനിടെ സ്ഥലത്ത് സമരം നടത്തുകയായിരുന്ന എൻജിഒ യൂണിയൻ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലും വാക്ക് തർക്കമുണ്ടായി. തർക്കത്തിനിടെ പ്രവർത്തകരെ പിരിച്ച് വിടാൻ വേണ്ടിയും പൊലീസിന് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. പിന്നാലെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കുതർക്കവും സംഘർഷവുമുണ്ടാകുകയായിരുന്നു. ഇത് ഒഴിവാക്കാനും പൊലീസ് ലാത്തിച്ചാർജ് നടത്തി.

ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ അമൽ ജോയ്, അരുൺദേവ്, ജംഷീർ പള്ളിവയലിൻ തുടങ്ങിയവർക്ക് പരിക്കേറ്റു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News