Drown to Death : മാങ്കുളം വല്യപാറക്കുട്ടിയില്‍ വിനോദ സഞ്ചാരി മുങ്ങി മരിച്ചു

കുടുംബാംഗങ്ങള്‍ക്ക് ഒപ്പം വല്യപാറക്കുട്ടിയിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു അമിത് മാത്യു.  

Written by - Zee Malayalam News Desk | Last Updated : Feb 19, 2023, 06:33 PM IST
  • എറണാകുളം സ്വദേശിയായ അമിത് മാത്യുവാണ് പുഴയിൽ മുങ്ങി മരിച്ചത്. പതിനേഴ് വയസ്സായിരുന്നു.
  • കുടുംബാംഗങ്ങള്‍ക്ക് ഒപ്പം വല്യപാറക്കുട്ടിയിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു അമിത് മാത്യു.
  • പ്രദേശവാസികൾ പറയുന്നത് അനുസരിച്ച് അമിത്ത് പുഴയില്‍ വലിയ ആഴമില്ലാത്തിടത്താണ് ഇറങ്ങിയത്.
Drown to Death : മാങ്കുളം വല്യപാറക്കുട്ടിയില്‍  വിനോദ സഞ്ചാരി മുങ്ങി മരിച്ചു

മാങ്കുളം ആനക്കുളത്തെ വല്യപാറക്കുട്ടിയിലെ പുഴയിൽ മുങ്ങിപ്പോയ വിനോദ സഞ്ചാരി മരിച്ചു. എറണാകുളം സ്വദേശിയായ അമിത് മാത്യുവാണ്  പുഴയിൽ മുങ്ങി മരിച്ചത്. പതിനേഴ് വയസ്സായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് ഒപ്പം വല്യപാറക്കുട്ടിയിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു അമിത് മാത്യു. പ്രദേശവാസികൾ പറയുന്നത് അനുസരിച്ച് അമിത്ത് പുഴയില്‍ വലിയ ആഴമില്ലാത്തിടത്താണ് ഇറങ്ങിയത്. അമിത് പുഴയിൽ മുങ്ങി പോയെങ്കിലും ഉടൻ തന്നെ കരയ്ക്ക് എത്തിച്ചിരുന്നു.

അമിത് പുഴയിൽ ഇറങ്ങിയപ്പോൾ ഒപ്പം ആളുകൾ ഉണ്ടായിരുന്നു. ഇവരാണ് അമിതിനെ കരയിൽ എത്തിച്ചത്. കരയ്ക്ക് എത്തിച്ച അമിത്തിനെ തുടർന്ന് അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അമിത്ത് മുങ്ങിപോകാന്‍ ഇടയായ കാരണം സംബന്ധിച്ച് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ വ്യക്തത വരികയുള്ളുവെന്ന് പോലീസ് പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News